പവര്‍ കട്ട്: കലികയറിയ ആള്‍ക്കൂട്ടം വൈദ്യുതി ഓഫീസ് വളഞ്ഞു, ജീവനക്കാരന്‍ പ്രാണനും കൊണ്ടോടി!
Jun 3, 2014, 11:27 IST
കാസര്‍കോട്: (www.kasargodvartha.com 03.06.2014) അനധികൃതവും അപ്രഖ്യാപിതവുമായ വൈദ്യുതി കട്ടില്‍ സഹികെട്ട നാട്ടുകാര്‍ രാത്രി വൈദ്യുതി ഓഫീസ് വളഞ്ഞു. തിങ്കളാഴ്ച രാത്രി 11.30 മണിയോടെ നെല്ലിക്കുന്ന് വൈദ്യുതി സെക്ഷന്‍ ഓഫീസാണ് കുട്ടികളും സ്ത്രീകളും അടക്കമുള്ള നാട്ടുകാര്‍ വളഞ്ഞത്.
ഈ സമയം ഓഫീസിലുണ്ടായിരുന്ന ഏക ജീവനക്കാരന്‍ കെട്ടിടത്തിന്റെ പിന്‍വാതിലിലൂടെ ഓടി രക്ഷപ്പെട്ടു. നെല്ലിക്കുന്നിലും പരിസരപ്രദേശങ്ങളിലും ഇടക്കിടെ വൈദ്യുതി മുടക്കം പതിവാണ്. ഇതേ കുറിച്ച് ഓഫീസില്‍ അന്വേഷിച്ചാല്‍ വ്യക്തമായ വിവരം ലഭിക്കുന്നില്ല. ഫോണ്‍ വിളിക്കുകയാണെങ്കില്‍ ഫോണ്‍ റിസീവര്‍ താഴെയെടുത്ത് വെക്കുകയാണ് പതിവ്. ഇതില്‍ സഹികെട്ട നാട്ടുകാര്‍ സംഘടിച്ച് വൈദ്യുതി ഓഫീസ് വളയുകയായിരുന്നു. ആള്‍കൂട്ടം ഒന്നടങ്കം ഓഫീസിലേക്ക് നടന്നടുക്കുന്ന രംഗം കണ്ട ഏക ജീവനക്കാരന്‍ സ്ഥലം കാലിയാക്കുകയായിരുന്നു. നാട്ടുകാര്‍ ഓഫീസ് പരിസരത്തുനിന്ന് മുദ്രാവാക്യം വിളിക്കുകയും ബഹളം വെയ്ക്കുകയും ചെയ്തു. വിവരമറിഞ്ഞ ടൗണ്‍ എസ്.ഐ ടി.ഉത്തംദാസിന്റെ നേതൃത്വത്തില്‍ പോലീസ് എത്തുകയും ബന്ധപ്പെട്ടവരുമായി ഫോണില്‍ സംസാരിക്കുകയും ചെയ്തു. പ്രശ്‌നം അടിയന്തിരമായി പരിഹരിക്കാമെന്ന അധികൃതരുടെ ഉറപ്പിനെ തുടര്‍ന്ന് നാട്ടുകാര്‍ പിരിഞ്ഞുപോവുകയുമായിരുന്നു. എന്നാല്‍ ചൊവ്വാഴ്ച രാവിലെയും വൈദ്യുതി എത്തിയില്ല.
വൈദ്യുതി മുടങ്ങുമ്പോള്‍ നാട്ടുകാര്‍ വൈദ്യുതി ഓഫീസ് ഉപരോധിക്കുകയാണെങ്കില്‍ ജോലി ചെയ്യാന്‍ പ്രായാസമുണ്ടെന്നറിയിച്ച് ജീവനക്കാര്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് പരാതി നല്‍കി.
Keywords: Kasaragod, Power cut, Nellikunnu, Electricity, Office, Over-duty, complaint,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067