city-gold-ad-for-blogger

പൊവ്വല്‍ ഷോക്ക് ബോയ്‌സ് ക്ലബ്ബിന്റെ പ്രവര്‍ത്തനം മാതൃകാപരം: എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ

പൊവ്വല്‍: (www.kasargodvartha.com 06/01/2016) ഷോക്ക് ബോയ്‌സ് ക്ലബ്ബിന്റെ പ്രവര്‍ത്തനം മറ്റു ക്ലബ്ബുകളും കൂടി മാതൃകയാക്കണമെന്നും, പാവപ്പെട്ട ജനങ്ങളുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് യുവാക്കള്‍ മുന്നിട്ടിറങ്ങണമെന്നും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പ്രസ്താവിച്ചു. ഷോക്ക് ബോയ്‌സ് ക്ലബ്ബിന്റെ 10-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ചെയര്‍മാന്‍ എസ്.എം മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പാദൂര്‍ കുഞ്ഞാമു ഹാജി, ബദര്‍ അല്‍ സമാം ഹോസ്പിറ്റല്‍ ചെയര്‍മാന്‍ ലത്വീഫ് ഉപ്പള, പൊവ്വല്‍ ജമാഅത്ത് പ്രസിഡണ്ട് എം അബ്ദുല്ല കുഞ്ഞി ഹാജി, മാപ്പിളപ്പാട്ട് ഗായകന്‍ അഷ്‌റഫ് പയ്യന്നൂര്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു.

മുളിയാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് ബെള്ളിപ്പാടി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പ്രഭാകരന്‍ ചെറ്റത്തോട് എന്നിവരെ എം.എസ് മുഹമ്മദ് കുഞ്ഞി ഉപഹാരം നല്‍കി അനുമോദിച്ചു. ഫസല്‍ ഹമീദ് കോയമ്മ തങ്ങള്‍ അല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. യൂസഫ് മേല്‍പറമ്പ്, മുസമ്മില്‍ ഷോക്ക്, ഇംമ്രാന്‍ ബി സി സി എന്നിവരെ എ ബി ഷാഫി അനുമോദിച്ചു. ജില്ലാ വിദ്യാഭ്യാസ വികസന സമിതി അംഗം ഫാറൂഖ് ഖാസിമി, എന്‍.എ അബൂബക്കര്‍ ഹാജി നെക്കര, ബിസ്മില്ല മുഹമ്മദ് കുഞ്ഞി, എം. അബ്ദുല്‍ ഖാദര്‍ ഹാജി, മൊട്ട അബ്ദുല്ല, ടി.ഡി മുനീര്‍, ബഡുവന്‍ കുഞ്ഞി ചാല്‍ക്കര, എ.കെ യൂസഫ്, അബൂബക്കര്‍ ആയങ്കടവ്, മുനീര്‍ പള്ളം, ഷെരീഫ് ചാല്‍ക്കര, ഉനൈസ് മദനി നഗര്‍, അഷ്‌റഫ് എം.സി, നാസര്‍ എ, ശംസു കടവത്ത്, യാസര്‍ അറഫാത്ത് എന്നിവര്‍ പ്രസംഗിച്ചു.

പരിപാടിയില്‍ ധനസഹായ വിതരണവും, ജമാഅത്ത് പരിസരത്ത് സ്ഥാപിക്കുന്ന തെരുവ് വിളക്കിന്റെ ഉദ്ഘാടനവും നടന്നു. കണ്‍വീനര്‍ എ.ബി കുട്ടിയാനം സ്വാഗതവും ഷൈക്കു എ കെ നന്ദി പറഞ്ഞു.

പൊവ്വല്‍ ഷോക്ക് ബോയ്‌സ് ക്ലബ്ബിന്റെ പ്രവര്‍ത്തനം മാതൃകാപരം: എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ

Keywords : Povvel, Club, Programme, Kasaragod, Inauguration, N.A Nellikunnu, MLA.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia