city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഗൃഹനാഥന്റെ മരണത്തോടെ അനാഥരായത് 6 പെണ്‍മക്കളും ഭാര്യയും വൃദ്ധമാതാവും

ബോവിക്കാനം: (www.kasargodvartha.com 23.10.2014)  ഗൃഹനാഥന്റെ മരണത്തോടെ അനാഥരായത് ആറ് പെണ്‍മക്കളും ഭാര്യയും വൃദ്ധമാതാവും. പൊവ്വല്‍ എല്‍.ബി.എസ്. എഞ്ചിനീയറിംഗ് കോളജിന് സമീപത്തെ ദിദുല്ല എന്ന അബ്ദുല്ല (46) യാണ് കഴിഞ്ഞദിവസം അസുഖത്തെതുടര്‍ന്ന് മരിച്ചത്.

പരേതനായ അഹ്മദ്-സൈനബ ദമ്പതികളുടെ മകനാണ്. എന്‍ഡോസള്‍ഫാന്‍മൂലം കയ്യുടേയും കാലിന്റേയും ഓരോവിരലുകള്‍ നഷ്ടപ്പെട്ടെങ്കിലും എന്‍ഡോസള്‍ഫാന്‍ ആനുകൂല്യത്തിനൊന്നും അഭിമാനിയായ അബ്ദുല്ല ശ്രമിച്ചിരുന്നില്ല. ഇവരുടെ വീട് സ്ഥിതിചെയ്യുന്ന 10 സെന്റ് സ്ഥലത്തിന് ഇതുവരെ പട്ടയംപോലും ലഭിച്ചി്ട്ടില്ല.

പറക്കമുറ്റാത്ത ആറ് പെണ്‍കുട്ടികളും ഭാര്യയും വൃദ്ധമാതാവും അടങ്ങുന്ന കുടുംബം അബ്ദുല്ലയുടെ മരണത്തോടെ നിത്യവൃത്തിക്കുപോലും വകയില്ലാതെ നാ്ട്ടുകാരുടെ കാരുണ്യം പ്രതീക്ഷിച്ചാണ് കഴിയുന്നത്. മൂത്തമകള്‍ എസ്.എസ്.എല്‍.സിക്ക് പഠിക്കുകയാണ്. ഇളയകുട്ടിക്ക് മൂന്ന് വയസ് മാത്രമാണ് പ്രായം.

പ്രായംചെന്ന മാതാവിന് കാഴ്ചയും കേള്‍വിയും ഇല്ലാത്തതിനാല്‍ ഇവരും അബ്ദുല്ലയുടെ കാരുണ്യത്തിലാണ് കഴിഞ്ഞിരുന്നത്. അബ്ദുല്ലയുടെ കുടുംബം താമസിക്കുന്ന വീടിനും സ്ഥലത്തിനും എത്രയുംപെട്ടെന്ന് പട്ടയം നല്‍കണമെന്ന് പൊവ്വല്‍ ചാലില്‍ നെല്ലിക്കാട് സ്വയം സഹായസംഘം യോഗംചേര്‍ന്ന് ആവശ്യപ്പെട്ടു.

ഭാര്യ: റുഖിയ. മക്കള്‍: അസീബ, അസ്മീന, ഹബീബ, ആരിഫ, സഫിയ, മിസ്‌രിയ.

ഖബറടക്കം വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ പൊവ്വല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.

ചാലില്‍ സ്വയം സഹായസംഘം ഓഫിസില്‍ചേര്‍ന്ന യോഗം അബ്ദുല്ലയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി. പ്രസിഡന്റ് സി.എന്‍. അബ്ദുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. അബ്ദുല്ല കൊളമ്പ, ശംസുദ്ദീന്‍ കൊളമ്പ, സോമന്‍ നെല്ലിക്കാട്, രാമന്‍ കെ.കെ. പുറം തുടങ്ങിയവര്‍ സംസാരിച്ചു.
ഗൃഹനാഥന്റെ മരണത്തോടെ അനാഥരായത് 6 പെണ്‍മക്കളും ഭാര്യയും വൃദ്ധമാതാവും

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia