city-gold-ad-for-blogger

അത്തിക്കോത്തെ കോളനിയിലെ അടുക്കളയില്‍ തീ പുകയണമെങ്കില്‍ ഇപ്പോഴും കിലോമീറ്ററുകള്‍ താണ്ടി മടിക്കൈയില്‍ നിന്നുള്ള കാട്ടുവിറകെത്തിക്കണം

കാഞ്ഞങ്ങാട്:(www.kasargodvartha.com 27/07/2019) വീടുകള്‍ തോറും ഗ്യാസ് അടുപ്പുകള്‍, ഇലക്ട്രിക് ചൂളകള്‍... പക്ഷെ അത്തിക്കോത്തെ കോളനിയിലെ വീട്ടമ്മമാര്‍ക്ക് അടുക്കളയില്‍ തീ പുകയണമെങ്കില്‍ ഇപ്പോഴും മടിക്കൈയില്‍ നിന്നുള്ള കാട്ടുവിറകെത്തിക്കണം. കാഞ്ഞങ്ങാട് നഗരസഭയിലെ അത്തിക്കോത്ത് കോളനി നിവാസികള്‍ വിറകുകള്‍ ശേഖരിക്കാന്‍ കിലോമീറ്ററുകള്‍ കാല്‍നടയായി നീങ്ങുന്ന കാഴ്ച പുതിയ തലമുറയ്ക്ക് കൗതുകമാണ്.

അത്തിക്കോത്തെ കോളനിയിലെ അടുക്കളയില്‍ തീ പുകയണമെങ്കില്‍ ഇപ്പോഴും കിലോമീറ്ററുകള്‍ താണ്ടി മടിക്കൈയില്‍ നിന്നുള്ള കാട്ടുവിറകെത്തിക്കണം

മടിക്കൈ കല്യാണം, ചെമ്പിലോട്ട്, വെള്ളൂട കുന്നുകളിലെ പാറപ്പുറത്ത് നിന്ന് ശേഖരിക്കുന്ന വിറകുകള്‍ പത്ത് കിലോമീറ്ററിലധികം സഞ്ചരിച്ചാണ് വീടുകളിലെത്തിക്കുന്നത്. പതിനഞ്ചോളം അടി നീളത്തില്‍ പ്രത്യേക രീതിയില്‍ അടുക്കി വെക്കുന്ന വിറക് കെട്ടുകള്‍ തലയിലേന്തി നടക്കുന്ന ഗ്രാമകാഴ്ച കൗതുകത്തോടൊപ്പം കോളനി വാസികളുടെ ദാരിദ്യവും വരച്ചുകാട്ടുന്നു.

വിജനമായ സ്ഥലത്തു കൂടെ നടക്കേണ്ടതുകൊണ്ട് ക്ഷീണം വരുമ്പോള്‍ ഒറ്റയ്ക്ക് നിലത്തിറക്കാനും തലയിലേറ്റാനും പറ്റുന്ന തരത്തിലാണ് കെട്ടിന്റെ രൂപവും വണ്ണവും. രാവിലെ ഏഴുമണിയോടെ വീട്ടില്‍ നിന്ന് പുറപ്പെട്ടാല്‍ ഒരാഴ്ചയ്ക്കുള്ള വിറകുമായി തിരിച്ചെത്തുമ്പോഴേക്കും വൈകുന്നേരമാകും. ഇതിനിടയില്‍ അഞ്ചിലധികം സ്ഥലങ്ങളില്‍ വിശ്രമിക്കും. അത്തിക്കോത്തെ കല്യാണി, ശാന്ത, ശോഭ, ബിന്ദു എന്നിവര്‍ തൊഴിലില്ലാത്ത ദിവസങ്ങളിലാണ് വിറക് തേടിയിറങ്ങുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kanhangad, Kasaragod, Kerala,Poverty of Athikkoth Colony

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia