Poultry prices | വമ്പൻ കുതിപ്പിന് ശേഷം കോഴി വിലയിൽ നേരിയ ഇടിവ്; നാട്ടിൻപുറങ്ങളിലെ കടകളിൽ 130 രൂപയിലെത്തി
അന്യസംസ്ഥാന മൊത്ത കച്ചവടക്കാർ മന:പൂർവം വില കൂട്ടിയതാണെന്ന ആരോപണം ചിലർ ഉന്നയിക്കുന്നു
കാസർകോട്: (KasaragodVartha) മത്തിക്ക് 400ൽ എത്തിയ മീൻ വിലക്കയറ്റത്തോടൊപ്പം 180 വരെ ഉയർന്ന കോഴി വിലയിൽ നേരിയ ഇടിവ്. നാട്ടിൻപുറങ്ങളിലെ കടകളിൽ ഇപ്പോൾ കോഴി വില 130 രൂപയാണ്. കോഴി വില അടിക്കടി കൂടുന്നതും കുറയുന്നതിനെയും പറ്റി കടക്കാരോട് ചോദിച്ചാൽ കൈമലർത്തുന്നുവെന്നും ആക്ഷേപമുണ്ട്.
മീൻ വില ഉയർന്നപ്പോൾ കോഴി ഇറക്കുമതി ചെയ്യുന്ന അന്യസംസ്ഥാന മൊത്ത കച്ചവടക്കാർ മന:പൂർവം വില കൂട്ടിയതാണെന്ന ആരോപണം ചിലർ ഉന്നയിക്കുന്നു. വിശേഷ ദിവസങ്ങളെത്തിയാൽ കോഴിക്ക് മന:പൂർവം വില കൂട്ടുന്ന ഏർപ്പാടാണ് മൊത്ത കച്ചവടക്കാർക്കെന്ന് ചില്ലറ വ്യാപാരികൾ പറയുന്നു.
അതിനിടെ മീൻ മാർകറ്റുകളിൽ മീൻ യഥേഷ്ടം എത്തിത്തുടങ്ങിയതാണ് കോഴി വില ഇടവിന് കാരണമെന്നും പറയുന്നുണ്ട്. അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിൽ ഇടപെടാത്ത സർകാർ സംവിധാനങ്ങൾ ഇവിടെയും നോക്കുകുത്തിയാകുന്നുവെന്നാണ് ജനങ്ങളുടെ പരാതി.