തെറ്റുകള്‍ക്കെതിരെ ഒളിയമ്പെയ്തു സംസ്‌കൃത നാടകത്തില്‍ പോതി
Jan 10, 2017, 11:30 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 10/01/2017) തെറ്റുകള്‍ക്കെതിരെ ഒളിയമ്പുകളുമായി പോതി ഒന്നാമതെത്തി. ഓലാട്ട് എയുപി സ്‌കൂളിലെ കലാകാരന്‍മാര്‍ അവതരിപ്പിച്ച പോതി നാടകമാണ് യുപി വിഭാഗം സംസ്‌കൃത നാടകത്തില്‍ ഒന്നാമതെത്തിയത്. കുഞ്ഞിമംഗലം കടാങ്കോട്ട് മാക്കം തെയ്യത്തിന്റെ ഇതിവൃത്തം ഇന്നത്തെ സ്ത്രീകളും കുട്ടികളും നേരിടുന്ന ദുരനുഭവങ്ങള്‍ വേദിയില്‍ അവതരിപ്പിച്ചാണ് ഒന്നാമതെത്തിയത്.
മാക്കത്തിന്റെ മക്കളായ ചാത്തുവും ചീരുവും നേരിടുന്ന ചെയ്യാത്ത കുറ്റത്തിന്റെ ശിക്ഷകള്‍ വിവരിച്ചാണ് പുതിയ കാലത്തിന് നാടകം സന്ദേശമായത്. മാക്കമായി അമലയാണ് പ്രധാന വേഷമിട്ടത്. തെറ്റുകള്‍ക്കെതിരെ വിപ്ലവം സൃഷ്ടിച്ചാണ് പത്ത്‌പേരും വേദിവിട്ടത്. കുരുത്തോലയില്‍ തീര്‍ത്ത തെയ്യത്തിന്റെ ചമയങ്ങളാണ് വേദിയെ തെയ്യങ്ങള്‍ നിറഞ്ഞാടുന്ന പള്ളിയറയാക്കിയത്.
സെന്റ് പോള്‍സ് എ യു പി സ്‌കൂളിലെ വേദിയില്‍ നടന്ന യു പി വിഭാഗം സംസ്‌കൃതത്തില്‍ ഏഴ് നാടകളാണ് അവതരിപ്പിച്ചത്. മത്സരിച്ച എല്ലാ നാടകങ്ങളും ഒന്നിനൊന്ന് മെച്ചപെടുത്തി എ ഗ്രേഡ് നേടി. തൃക്കരിപ്പൂര്‍ എടാട്ടുമ്മലിലെ വി വി രവീന്ദ്രനാണ് പോതിയുടെ രചനയും സംവിധാനവും നിര്‍വഹിച്ചത്.
Keywords: Trikaripur, District School-Kalolsavam, Kasaragod, Drama, Pothi in Sanskrit drama