city-gold-ad-for-blogger

കുവൈറ്റിലെ പൊതുമാപ്പ് കാലാവധി നീട്ടണം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി

കാസര്‍കോട്: (www.kasargodvartha.com 10.04.2020) കുവൈറ്റിലെ പൊതുമാപ്പ് കാലാവധി നീട്ടണമെന്ന് കാസര്‍കോട് എം പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. കുവൈറ്റ് ഗവണ്‍മെന്റ് ഏപ്രില്‍ ഒന്നു മുതല്‍ ഏപ്രില്‍ 30 വരെ കുവൈറ്റില്‍ പൊതുമാപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ കുവൈറ്റില്‍ കര്‍ഫ്യൂ നിലനില്‍ക്കുകയാണ്. മാത്രമല്ല ഇന്ത്യക്കാര്‍ പ്രത്യേകിച്ച് കേരളീയര്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ എല്ലാം തന്നെ ലോക്ക് ഡൗണുമാണ്. അതുകൊണ്ടുതന്നെ ഈ പൊതുമാപ്പിന്റെ ഗുണം ഉപയോഗപ്പെടുത്താന്‍ കേരളീയര്‍ അടക്കമുള്ള ഇന്ത്യക്കാര്‍ക്ക് സാധിക്കുന്നില്ല.
കുവൈറ്റിലെ പൊതുമാപ്പ് കാലാവധി നീട്ടണം:  രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി

ഈ സാഹചര്യത്തില്‍ പൊതുമാപ്പ് കാലാവധി മെയ് 30 വരെ നീട്ടി തരണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കും വിദേശകാര്യമന്ത്രി ഡോ. എസ് ജയശങ്കറിനും, കുവൈത്ത് ഇന്ത്യന്‍ അംബാസിഡര്‍ കെ ജീവസാഗറിനും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി കത്തയച്ചത്.




Keywords: Kasaragod, Kuwait, News, Rajmohan Unnithan, Prime Minister, Postpone Kuwait amnesty; MP send letter to PM

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia