സ്‌കൂള്‍ ചുവരില്‍ പോസ്റ്ററുകള്‍ പതിപ്പിച്ച 15 കാരന്‍ പിടിയില്‍
Jun 29, 2012, 16:55 IST
വെള്ളരിക്കുണ്ട്: സ്‌കൂളിന്റെ ചുവരുകളില്‍ വര്‍ഗീയ പരാമര്‍ശങ്ങളുള്ള പോസ്റ്ററുകളും അശ്ലീല പോസ്റ്ററുകളും പതിച്ച് സംഘര്‍ഷത്തിന് ശ്രമം നടത്തിയ കേസില്‍ പ്രതിയായ 15 കാരനെ പോലീസ് അറസ്റ്റ്‌ചെയ്തു.
ബളാല്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പത്താംതരം വിദ്യാര്‍ത്ഥിയായ 15 കാരനാണ് പോലീസ് പിടിയിലായത്. കഴിഞ്ഞദിവസം രാത്രിയാണ് ബളാല്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ചുവരുകളില്‍ വര്‍ഗ്ഗീയപരാമശങ്ങള്‍ അടങ്ങിയ പോസ്റ്ററുകള്‍ പതിച്ചത്.
പിറ്റേദിവസം രാവിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും എത്തിയപ്പോള്‍ കണ്ടത് അങ്ങേയറ്റം പ്രകോപനപരമായ വാചകങ്ങളടങ്ങിയ പോസ്റ്ററുകളാണ്. ഉടന്‍തന്നെ സ്‌കൂളില്‍ അധ്യാപകരും രക്ഷാകര്‍ത്താക്കളും യോഗം ചേരുകയും ഇത് സംബന്ധിച്ച് പോലീസില്‍ പരാതിനല്‍കാന്‍ തീരുമാനിക്കുകയുമായിരുന്നു.
സ്‌കൂള്‍ അധികൃതരുടെ പരാതി പ്രകാരം വെള്ളരിക്കുണ്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചതോടെയാണ് പോസ്റ്ററുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇതേ സ്‌കൂളിലെ പത്താംതരം വിദ്യാര്‍ഥിയാണെന്ന് വ്യക്തമായത്. ബളാല്‍ സ്വദേശിയായ ഈ വിദ്യാര്‍ത്ഥിയെ പോലിസ് അറസ്റ്റ്‌ചെയ്തശേഷം കാസര്‍കോട് സിജെഎം കോടതിയില്‍ ഹാജരാക്കി. കോടതി നിര്‍ദ്ദേശപ്രകാരം കുട്ടിയെ പരവനടുക്കത്തെ ജുവൈനല്‍ ഹോമിലേക്ക് മാറ്റി. ഏഴ് ദിവസത്തേക്കാണ് കുട്ടിയെ റിമാന്റ് ചെയ്തത്.
ഇതേ വിദ്യാര്‍ത്ഥി മുമ്പ് സ്‌കൂളില്‍ മദ്യലഹരിയില്‍ പ്രശ്‌നങ്ങളുണ്ടാക്കിയിരുന്നു. വിദ്യാര്‍ത്ഥികളെ തമ്മിലടിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്‌കൂളിന്റെ ചുവരില്‍ വിഭാഗീയത വളര്‍ത്തുന്ന പരാമര്‍ശങ്ങളടങ്ങിയ പോസ്റ്ററുകള്‍ പതിച്ചതെന്ന് വ്യക്തമായിട്ടുണ്ട്. ഈ പോസ്റ്ററുകള്‍ക്ക് മറ്റാരെങ്കിലും ഒത്താശ നല്‍കിയിട്ടുണ്ടൊയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.

Keywords: Posters, School wall, Student, Arrest, Vellarikundu, Kasaragod