city-gold-ad-for-blogger

ജില്ലാ ചൈല്‍ഡ്‌ലൈന്‍ സപ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിച്ചു

കാസര്‍കോട്: (www.kasargodvartha.com 20.11.2016) ജില്ലാ ചൈല്‍ഡ്‌ലൈന്‍ സപ്പോര്‍ട്ട് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിച്ചു. ബാലയാചന, ബാലപീഡനം, ബാലവേല, ശൈശവ വിവാഹം എന്നിവയെ ആധാരമാക്കി നടത്തിയ പോസ്റ്റര്‍ രചനാ ക്യാമ്പും പ്രദര്‍ശനവും കാണികള്‍ക്ക് വിരുന്നായി. ജില്ലയിലെ ഹൈസ്‌കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളാണ് കുട്ടികള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ സമൂഹമനസ്സിനെ വേദനിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന രീതിയില്‍ രചന നടത്തി പ്രദര്‍ശിപ്പിച്ചത്.

പരിപാടി ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി ബിജു ഉദ്ഘാടനം ചെയ്തു. ചൈല്‍ഡ്‌ലൈന്‍ ഡയറക്ടര്‍ കൂക്കാനം റഹ് മാന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ചൈല്‍ഡ്‌ലൈന്‍ സപ്പോര്‍ട്ട് ഓര്‍ഗനൈസേഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പരിപാടിയില്‍ ജില്ലയിലെ 25 സ്‌കൂളുകള്‍ പങ്കെടുത്തു.

മത്സരത്തില്‍ കുട്ടമത്ത് ജിഎച്ച്എസ്എസിലെ പി അനഘ് ഒന്നാം സ്ഥാനവും ജിഎച്ച്എസ്എസ് മടിക്കൈ ഫസ്റ്റിലെ ശ്രീഹരി രണ്ടാം സ്ഥാനവും ടിഐഎച്ച്എസ്എസ് നായന്മാര്‍മൂലയിലെ ഹസന്‍ മൂന്നാം സ്ഥാനവും നേടി. പങ്കെടുത്തവര്‍ക്കെല്ലാം സര്‍ട്ടിഫിക്കറ്റുകളും പ്രോത്സാഹന സമ്മാനങ്ങളും പാന്‍ടെക്ക് ചെയര്‍മാന്‍ കെ പി ഭരതന്‍ വിതരണം ചെയ്തു. സുധാകരന്‍ തയ്യില്‍, കെ വി ലിഷ, എ പ്രീജ, കെ വി സുധീഷ് എന്നിവര്‍ സംസാരിച്ചു.

ജില്ലാ ചൈല്‍ഡ്‌ലൈന്‍ സപ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിച്ചു

ജില്ലാ ചൈല്‍ഡ്‌ലൈന്‍ സപ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിച്ചു

ജില്ലാ ചൈല്‍ഡ്‌ലൈന്‍ സപ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിച്ചു

ജില്ലാ ചൈല്‍ഡ്‌ലൈന്‍ സപ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ പോസ്റ്റര്‍ രചനാ മത്സരം സംഘടിപ്പിച്ചു

Keywords:  kasaragod, Pantech, Child Line, Protect, Children, inauguration, Programme, Competition, Kuttammath GHSS, GHSS Madikkai first, TIHSS, Kookanam Rahman.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia