city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പടന്ന തെക്കേക്കാട് പോലീസുകാരനെതിരെ വ്യാപകമായ പോസ്റ്റര്‍

പടന്ന: (www.kasargodvartha.com 06/05/2015) പടന്ന തെക്കേക്കാട് പോലീസുകാരനെതിരെ വ്യാപകമായ പോസ്റ്റര്‍. വിവരാവകാശം മറയാക്കി വികസനത്തിന് തുരങ്കം വെക്കുന്നു എന്നാണ് പോലീസുകാരനെതിരെ പോസ്റ്ററില്‍ പരാതി ഉയര്‍ന്നിരിക്കുന്നത്. ബുധനാഴ്ച രാവിലെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപെട്ടത്. ബണ്ട് റോഡില്‍ ഇയാളുടെ സഹോദരന്‍ പുറമ്പോക്കില്‍ കെട്ടിടം നിര്‍മ്മിച്ച് വ്യാജ രേഖ സമര്‍പ്പിച്ച് പട്ടയവും കെട്ടിട നമ്പറും സമ്പാദിച്ചുവെന്നും പോസ്റ്ററില്‍ ആരോപിക്കുന്നു.

നിരന്തരം വിവരാവകാശം നല്‍കി പഞ്ചായത്തിലേയും വില്ലേജിലേയും ഉദ്യോഗസ്ഥരോട് പകതീര്‍ക്കുന്നുവെന്നും നാടിന്റെ വികസനത്തിന് തടസം സൃ്ഷ്ടിക്കുന്നുവെന്നുമാണ് പോസ്റ്ററില്‍ ആരോപിക്കുന്നത്. ഒരു വര്‍ഷത്തിനിടെ അമ്പതിലേറെ വിവരാവകാശം നല്‍കിയിട്ടുണ്ടെന്നാണ് സൂചന. പോലീസുകാരന്റെ ബന്ധുക്കളെ ഉപയോഗിച്ച് പടന്ന പഞ്ചായത്തിലെ പുറമ്പോക്കിലെ താമസക്കാര്‍ക്കെതിരെ ഡിഡിപിക്കും പരിസ്ഥിതി മന്ത്രാലയത്തിനും പരാതി നല്‍കിയതോടെ ലീസ് പുതുക്കുന്നതിന് തടസ്സമായി കുടിയൊഴിപ്പിക്കല്‍ ഭീഷണിയില്‍ കഴിയുകയാണ് അമ്പതോളം കുടുംബങ്ങള്‍.

പോലീസുകാരന്റെ വീടിന് സമീപത്ത് താമസിക്കുന്ന ഒരു തമിഴ് കുടുംബം ഭീഷണി മൂലം ആത്മഹത്യാ വക്കിലാണെന്നും നാട്ടുകാര്‍ സൂചിപ്പിക്കുന്നു. ബണ്ട് റോഡിലെ കള്‍വര്‍ട്ട് നിര്‍മ്മാണം ഉള്‍പെടെയുള്ള വികസന പ്രവര്‍ത്തികളുമായി ബന്ധപ്പെട്ട് വിവരാവകാശം നല്‍കുകയും ഉദ്യോഗസ്ഥരെ ഭീഷണിപെടുത്തുകയും പതിവായതോടെ പ്രദേശത്തിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുന്നതായും നാട്ടുകാരില്‍ നിന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.

ആലപ്പുഴയില്‍ ആരോഗ്യവകുപ്പില്‍ ജോലിചെയ്യുന്ന സഹാദരനെ കൂട്ട് പിടിച്ചാണ് ഉദ്യോഗസ്ഥരെ ഭീഷണിപെടുത്തല്‍ പതിവാക്കിയതെന്നും ആരോപണമുണ്ട്. ഇതിനെതിരെയാണ് തെക്കേക്കാട് ബണ്ട് പരിസരത്ത് പോലീസുകാരനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപെട്ടത്. വികസന വിരോധിയായ നിയമപാലകനെ ജനം തിരിച്ചറിയുക, അനധികൃതമായി ജോലിയും പട്ടയവും വീട്ട് നമ്പറും സമ്പാദിച്ചത് പരിശോധിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് പോസ്റ്ററില്‍ ഉന്നയിച്ചിട്ടുള്ളത്.

പത്ത് വര്‍ഷം മുമ്പ് ബണ്ട് റോഡില്‍ പുറമ്പോക്കില്‍ വീടെന്ന വ്യാജേനെ നിര്‍മ്മിച്ച കെട്ടിടത്തിന് വ്യാജരേഖ നല്‍കി പട്ടയവും പഞ്ചായത്ത് നമ്പറും കൈക്കലാക്കിയതിന് ശേഷം വ്യാപാരത്തിനും മറ്റുമായി വാടകയ്ക്ക് നല്‍കുകയായിരുന്നുവെന്നും ആരോപണമുണ്ട്. പോാലീസുകാരനും ചില ബന്ധുക്കളും നിരന്തരം പരാതി നല്‍കുന്നത് പതിവാക്കിയതോടെ പെരുവഴിയിലായ നാട്ടുകാരില്‍ ചിലര്‍ ഡിജിപിക്കും വിജിലെന്‍സ്, ആഭ്യന്തര മന്ത്രി എന്നിവര്‍ക്കും ഭീമ ഹര്‍ജി സമര്‍പ്പിക്കാനൊരുങ്ങുകയാണെന്നും സൂചനയുണ്ട്.
പടന്ന തെക്കേക്കാട് പോലീസുകാരനെതിരെ വ്യാപകമായ പോസ്റ്റര്‍


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia