മാവേലി സ്റ്റോറിലെ ജോലിക്കാരിയെമാറ്റി; മാനേജര്‍ക്കെതിരെ പോസ്റ്റര്‍
Apr 11, 2012, 16:20 IST

നീലേശ്വരം: ചോയ്യങ്കോട്ടെ മാവേലി സ്റോറില്‍ 6 വര്‍ഷത്തോളം ജോലി ചെയ്ത യുവതിയെ മാറ്റിയതിനെ ചൊല്ലി വിവാദവും പ്രതിഷേധവും. യുവതിയെ മാറ്റുകയും പകരക്കാരിയെ നിയമിക്കുകയും ചെയ്ത പ്രശ്നത്തിന്റെ പേരില്‍ സ്റോര്‍ മാനേജര്‍ക്കെതിരെ പോസ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ചോയ്യങ്കോട്ടെ പച്ചക്കറി കട നടത്തുകയായിരുന്ന യുവതിയെ ദിവസ വേതനാടിസ്ഥാനത്തിലാണ് മാവേലി സ്റോറില്‍ നിയമിച്ചിരുന്നത്.
പിന്നീട് യുവതി ജോലിയില്‍ നിന്ന് വിട്ട് നില്‍ക്കുകയും മാവേലി സ്റോറിലെ സെയില്‍സ്മാന്‍ എംപ്ളോയിമെന്റ് എക്സ്ചേഞ്ചുമായി ബന്ധപ്പെട്ട് മറ്റൊരു യുവതിയെ നിയമിക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ചാണ് ചിലര്‍ മാവേലി സ്റോര്‍ മാനേജര്‍ക്കെതിരെ പോസ്ററുകള്‍ പതിച്ചത്. ഇതിനു പുറമെ മാനേജര്‍ക്ക് ഫോണിലൂടെ ഭീഷണിയും വരുന്നുണ്ട്. പുതിയ ആളെ ജോലിയില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന് പറഞ്ഞാണ് ഭീഷണി. സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകന്റെ മകന്റെ ഭാര്യയെയാണ് ഇവിടെ നിയമിച്ചിരിക്കുന്നത്. ഒഴിവാക്കപ്പെട്ട യുവതിയും സിപിഎം കുടുംബത്തിലെ അംഗമാണ്. അതു കൊണ്ടുതന്നെ പ്രശ്നം സിപിഎമ്മില്‍ ചൂടുപിടിച്ച ചര്‍ച്ചയ്ക്ക് കാരണമായിട്ടുണ്ട്.
Keywords: Maveli store, Nileshwaram, Kasaragod