സി വി ബാലകൃഷ്ണന്റെ വീട്ടു മതില്‍ പോസ്റ്റര്‍ പതിപ്പിച്ച സംഭവത്തില്‍ കേസെടുത്തു
Jun 2, 2012, 23:05 IST
തൃക്കരിപ്പൂര്‍: പ്രശസ്ത സാഹിത്യകാരന്‍ സി വി ബാലകൃഷ്ണന്റെ വീടിനോട് ചേര്‍ന്നുള്ള മതിലില്‍ സിപിഎമ്മിന്റെ പേരില്‍ പ്രത്യക്ഷപ്പെട്ട ഭീഷണി പോസ്റ്ററുമായി ബന്ധപ്പെട്ട് ചന്തേര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. സി വി ബാലകൃഷ്ണന്റെ പരാതിയിലാണ് പോലീസ് കേസ് രജിസ്റ്റര്‍ചെയ്തത്.
ശനിയാഴ്ച രാവിലെയാണ് ബാലകൃഷ്ണന്റെ കാലിക്കടവിലുള്ള വീട്ടുമതിലില്‍ സാംസ്‌ക്കാരിക വേദിയെന്ന പേരില്‍ ഭീഷണി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.
പയ്യന്നൂര്‍ ഗാന്ധിപാര്‍ക്കില്‍ ഇടതുപക്ഷ ഏകോപനസമിതി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ടി പി ചന്ദ്രശേഖരന്‍ അനുസ്മരണവും സാംസ്‌ക്കാരിക കൂട്ടായ്മയും ഉദ്ഘാടനം ചെയ്ത ബാലകൃഷ്ണന്‍ സിപിഎം നേതാക്കള്‍ക്കെതിരെ നടത്തിയ പരാമര്‍ശങ്ങളാണ് ഭീഷണി പോസ്റ്ററുകള്‍ പതിക്കാന്‍ കാരണമായതെന്ന് വ്യക്തമായിട്ടുണ്ട്. ഏതോ സാമൂഹ്യദ്രോഹികള്‍ എന്ന നിലയ്ക്കാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
സിവി ബാലകൃഷ്ണന്റെ വീട്ടുമതിലില്‍ ഭീഷണി പോസ്റ്ററുകള്‍ പതിച്ച നടപടിക്കെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പ്രശസ്ത കവയിത്രി സുഗതകുമാരി ഇതിനെതിരെ ഇന്നലെ പ്രതികരിച്ചിട്ടുണ്ട്. സി വി ബാലകൃഷ്ണനെതിരെ പയ്യന്നൂരിലും പോസ്റ്ററുകള്‍ പതിച്ചിരുന്നു. പോസ്റ്റര്‍ വിവാദം കാലിക്കടവില്‍ ചൂടുപിടിച്ചിരിക്കുകയാണ്. പോസ്റ്റര്‍കേസില്‍ സിപിഎം പ്രവര്‍ത്തകരെ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തുന്നത്.

Keywords: C.V.Balakrishnan, Poster, Case, Trikaripur, Kasaragod