പ്രതികളായ ബി.ജെ.പിക്കാര്‍ക്ക് വക്കാലത്ത്; സി.കെ ശ്രീധരനെതിരെ ഉദുമയില്‍ പോസ്റ്റര്‍
Nov 9, 2012, 23:58 IST
![]() |
Advt. C K. Sreedaran |
2009 നവംബര്‍ 15ന് മുസ്ലിം ലീഗ് സംസ്ഥാന നേതാക്കളായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി തുടങ്ങിയവര്‍ക്ക് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നല്‍കിയ സ്വീകരണത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടയിലാണ് ആരിക്കാടിയിലെ മുഹമ്മദ് അസ്ഹറുദ്ദീന്‍ കറന്തക്കാട്ട് വെച്ച് കുത്തേറ്റ് മരിച്ചത്.
ഈ കേസില്‍ പ്രതികളായ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കായി കഴിഞ്ഞ ദിവസം അഡ്വ.സി.കെ. ശ്രീധരന്‍ കാസര്‍കോട് ജില്ലാ സെഷന്‍സ് അതിവേഗ കോടതി (മൂന്ന്) യില്‍ ഹാജരായിരുന്നു. അന്ന് തന്നെ യുത്ത് ലീഗ് നേതാക്കള്‍ ശ്രീധരനെതിരെ രൂക്ഷമായ വിമര്‍ശനവുമായി രംഗത്ത് വന്നിരുന്നു.
ഇതിനിടയിലാണ് വെളളിയാഴ്ച രാത്രിയോടെ സംഘടിച്ചെത്തിയ ഒരു സംഘം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഉദുമ ടൗണിലും പരിസര പ്രദേശങ്ങളിലും ശ്രീധരനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി പോസ്‌റര്‍ പതിപ്പിച്ചത്.
അസ്ഹറിന്റെ കൊലയാളികള്‍ക്ക് വേണ്ടി കോടതിയില്‍ കോട്ടണിഞ്ഞ സി.കെ. ശ്രീധരന്‍ മുസ്ലിം ലീഗിന്റെ പിന്തുണയോടെയുളള ഉദുമ സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സ്ഥാനം രാജി വെയ്ക്കുക, ശ്രീധരന്‍ കോണ്‍ഗ്രസ്സ് നേതാവോ..? ആര്‍.എസ്.എസ് ചാരനോ..? തുടങ്ങിയവയാണ് പോസ്റ്ററിലെ വാചകങ്ങള്‍. സി.കെ.യുടെ രാജി ആവശ്യപ്പെട്ട് ശനിയാഴ്ച ബാങ്കിലേക്ക് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തുമെന്നും സൂചനയുണ്ട്.
ഉദുമ സര്‍വീസ് ബാങ്കിലെ നിയമന പ്രശ്‌നവും, ബാങ്കിന് ദോശകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന് മുസ്ലിം ലീഗ് പ്രാദേശിക നേതാവ് ബാങ്കിന്റെ വൈ. പ്രസിഡണ്ട് സ്ഥാനം രാജിവെച്ചതും ഉദുമയിലെ യു.ഡി.എഫില്‍ പുകയുന്നതിനിടയില്‍ ബാങ്ക് പ്രസിഡണ്ടിനെതിരെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പരസ്യമായി രംഗത്തിറങ്ങിയത് യു.ഡി.എഫ് നേതൃത്തെ അങ്കലാപ്പിലാക്കിയിട്ടുണ്ട്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ഉദുമ മണ്ഡലത്തില്‍ യു.ഡി.എഫ് സി.കെ. ശ്രീധരനെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ കോണ്‍ഗ്രസ്സിലെ വലിയൊരു വിഭാഗം രഹസ്യമായും പരസ്യമായും കാലുവാരിയപ്പോള്‍ മുസ്ലിം ലീഗായിരുന്നു ശ്രീധരന് താങ്ങും തണലുമായി മുന്നോട്ട് വന്നത്. മണ്ഡല പുന:നിര്‍ണയത്തിലൂടെ യു.ഡി.എഫിന് ഏറെ വിജയസാധ്യതയുണ്ടായിരുന്ന ഉദുമ മണ്ഡലം കെ. കുഞ്ഞിരാമനിലൂടെ എല്‍.ഡി.എഫിന് നില നിര്‍ത്താനായത് സി.കെ. ശ്രീധരന്റെ സ്ഥാനാര്ത്ഥിത്വമൂലമാണെന്നത് പരസ്യമായ രഹസ്യമാണ്.
Keywords: C K. Sreedaran, Poster, Uduma, Advocate, BJP, IUML, Kerala, Malayalam News, Asar, Murder, Case, MYL, UDF, Bank, Congress.