city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പ്ലസ് ടു പരീക്ഷയുടെ ഉത്തരകടലാസുകള്‍ കൊണ്ടുപോയതില്‍ യാതൊരു അലംഭാവവും ഉണ്ടായിട്ടില്ലെന്ന് പോസ്റ്റല്‍ സൂപ്രണ്ട്

കാഞ്ഞങ്ങാട്: (www.kasargodvartha.com 10.03.2018) പ്ലസ് ടു പരീക്ഷയുടെ ഉത്തരകടലാസുകള്‍ കൊണ്ടുപോയതില്‍ യാതൊരു അലംഭാവവും ഉണ്ടായിട്ടില്ലെന്ന് പോസ്റ്റല്‍ സൂപ്രണ്ട് പി കെ ശിവദാസന്‍ കാസര്‍കോട് വാര്‍ത്തയോട് പ്രതികരിച്ചു. തപാല്‍ വകുപ്പിന് ദോഷകരമാകുന്ന രീതിയിലുള്ള വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ വന്നിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

രാവിലെ 9.30 ന് കാഞ്ഞങ്ങാട് സ്റ്റേഷനില്‍ വൈകി എത്തിയ മലബാര്‍ എക്‌സ്പ്രസില്‍ 114 പാര്‍സല്‍ ബാഗുകള്‍ ഉണ്ടായിരുന്നു. വെറും രണ്ടു മിനിറ്റ് കൊണ്ടാണ് തപാല്‍ - ആര്‍ എം എസ് ജീവനക്കാര്‍ ഇത്രയും പാര്‍സലുകള്‍ പ്ലാറ്റഫോമിലേക്ക് ഇറക്കിയത്. പിന്നാലെ എത്തിയ മംഗളൂരു എക്‌സ്പ്രസിലും 55 ബാഗുകള്‍ ഉണ്ടായിരുന്നു. ബാഗുകള്‍ ഇറക്കിയതിനു ശേഷം ജീവനക്കാര്‍ മെയില്‍ ലിസ്റ്റുകള്‍ പരിശോധിച്ച് ബാഗുകളുടെ എണ്ണം തിട്ടപ്പെടുത്തുന്നതിനിടയില്‍ ആയിരിക്കണം അലക്ഷ്യമായി ഉത്തരക്കടലാസുകള്‍ കൈകാര്യം ചെയ്തുവെന്ന രീതിയിലുള്ള ഫോട്ടോ എടുത്തതെന്നും സംശയിക്കുന്നതായി അദ്ദേഹം പറഞ്ഞു.

തൊട്ടടുത്തുള്ള ഷെഡില്‍ ജീവനക്കാര്‍ സെക്യൂരിറ്റിയായി നില്‍ക്കുന്നുണ്ട്. ഇത് മാധ്യമങ്ങളില്‍ വന്ന ഫോട്ടോയില്‍ തന്നെയുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബാഗുകളുടെ എണ്ണം തിട്ടപ്പെടുത്തിയതിനു ശേഷമാണ് ഇവ തരം തിരിച്ച് വിവിധ സ്‌കൂളുകളില്‍ ഉള്ള മൂല്യനിര്‍ണയ ക്യാമ്പുകളില്‍ എത്തിക്കുന്നത്. അങ്ങനെ എത്തിച്ച ശേഷംബാഗുകള്‍ തുറന്ന് അതിലുള്ള ഉത്തരക്കടലാസുകള്‍ അടങ്ങിയ പാര്‍സലുകള്‍ പുറത്തെടുത്ത് പാര്‍സല്‍ ലിസ്റ്റ് പ്രകാരം എണ്ണം തിട്ടപ്പെടുത്തി ക്യാമ്പ് ഇന്‍ചാര്‍ജിനെ ഏല്‍പിച്ച ശേഷം വിതരണം ചെയ്യപ്പെട്ട പാര്‍സലുകളുടെ വിവരം കമ്പ്യൂട്ടറില്‍ അപ്ലോഡ് ചെയ്യുകയാണ് ചെയ്യുന്നതെന്നും പോസ്റ്റല്‍ സൂപ്രണ്ട് വ്യക്തമാക്കി.

ബന്ധപ്പെട്ട സ്‌കൂളുകള്‍ക്ക് തപാല്‍ വകുപ്പിന്റെ വെബ്സൈറ്റില്‍ ട്രാക്ക് ചെയ്താല്‍ വിതരണം ചെയ്യപ്പെട്ട വിവരം കൃത്യമായി അറിയാന്‍ കഴിയും. പോസ്റ്റല്‍ ഇന്‍സ്പെക്ടറും മെയില്‍ ഓവറസിയര്‍മാരും മറ്റ് ജീവനക്കാരും അടങ്ങിയ ചുമതലപ്പെട്ട ഒരു സംഘം ജീവനക്കാരാണ് വളരെ ഉത്തരവാദിത്തവും അതോടൊപ്പം ക്ലേശകരവുമായ ഈ ജോലി നിര്‍വ്വഹിക്കുന്നത്. യാതൊരു അലംഭാവവും ഇക്കാര്യത്തില്‍ ഉണ്ടായിട്ടില്ല. കൃത്യമായും ഉത്തരവാദിത്തത്തോടെയും ജോലി ചെയ്ത ജീവനക്കാര്‍ക്ക് മനോവിഷമവും ജനങ്ങളില്‍ ഉത്കണ്ഠയും ഉണ്ടാക്കുന്നതാണ് മാധ്യമങ്ങളില്‍ വന്ന റിപോര്‍ട്ടുകളെന്നും പോസ്റ്റല്‍ സൂപ്രണ്ട് പറഞ്ഞു.
പ്ലസ് ടു പരീക്ഷയുടെ ഉത്തരകടലാസുകള്‍ കൊണ്ടുപോയതില്‍ യാതൊരു അലംഭാവവും ഉണ്ടായിട്ടില്ലെന്ന് പോസ്റ്റല്‍ സൂപ്രണ്ട്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, plus-two,Postal Superintendent's Response on Plus two answer sheet found in Railway station 
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia