city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തപാല്‍ ജീവനക്കാര്‍ പണിമുടക്കിലേക്ക്

കാസര്‍കോട്: (www.kasargodvartha.com 11.05.2018) തപാല്‍ വകുപ്പിലെ രണ്ടര ലക്ഷത്തോളം വരുന്ന ജി.ഡി.എസ് ജീവനക്കാരുടെ സേവന - വേതന പരിഷ്‌ക്കരണം ഉടന്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് തപാല്‍ ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിനൊരുങ്ങുന്നു. എന്‍.എഫ്.പി.ഇയുടെ നേതൃത്വത്തിലുള്ള തൊഴിലാളി സംഘടനയാണ് ഈ മാസം 22 മുതല്‍ ദേശ വ്യാപകമായി അനിശ്ചിതകാല പണിമുടക്കിനു നോട്ടീസ് നല്‍കിയിരിക്കുന്നത്.

ജി.ഡി.എസ്. ജീവനക്കാരുടെ വേതന പരിഷ്‌കരണത്തിന് നിയമിച്ച കമലേഷ്ചന്ദ്ര കമ്മിറ്റി ഒന്നര വര്‍ഷം മുമ്പ് കേന്ദ്ര സര്‍ക്കാറിന് റിപ്പോര്‍ട് സമര്‍പിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ഇനിയും കേന്ദ്ര സര്‍ക്കാര്‍ നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കിന് നോട്ടീസ് നല്‍കി.

തപാല്‍ ജീവനക്കാര്‍ പണിമുടക്കിലേക്ക്

ഇതേ ആവശ്യമുന്നയിച്ച് സംസ്ഥാന തലത്തിലും, ഡല്‍ഹി ഡാക് ഭവനു മുന്നിലും നേരത്തെ ജീവനക്കാര്‍ സത്യാഗ്രഹം സംഘടിപ്പിച്ചിരുന്നു.

പണിമുടക്കിന് മുന്നോടിയായി വ്യാഴാഴ്ച വൈകുന്നേരം കാസര്‍കോട് പോസ്റ്റല്‍ സുപ്രണ്ട് ഓഫീസിനു മുന്നില്‍ ധര്‍ണയും അധികാരികള്‍ക്ക് പണിമുടക്ക് നോട്ടീസും കൊടുത്തു. സി.കെ. അശോക് കുമാര്‍, കെ.പി പ്രേം കുമാര്‍, എസ്. സുനില്‍ലാല്‍, പി.വി. നാരായണന്‍, കെ.വി വിന്‍സെന്റ്, ആര്‍. ഹരി, സി. രാമകൃഷ്ണന്‍, കെ.ആര്‍. ബാബുരാജ് എന്നിവര്‍ സംസാരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Postal employees, Strike, Notice, NFPE, Report, Postal employees going to strike.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia