പോസ്റ്റ് ഓഫീസില്‍ ക്രമക്കേട് നടത്തിയ ജീവനക്കാരിക്ക് സസ്‌പെന്‍ഷന്‍
Nov 11, 2014, 13:00 IST
കുന്നുംകൈ: (www.kasargodvartha.com 11.11.2014) പോസ്റ്റ് ഓഫീസില്‍ ക്രമക്കേട് നടത്തിയ ജീവനക്കാരിയെ സസ്‌പെന്‍ഡ് ചെയ്തു. നീലേശ്വരം സബ് പോസ്റ്റ് ഓഫീസിന് കീഴിലുള്ള കുന്നുംകൈ വെസ്റ്റ് എളേരി പോസ്റ്റ് ഓഫീസ് ജീവനക്കാരിയായ കുന്നുംകൈയിലെ ഉമാദേവി (49)യെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
പോസ്റ്റ് ഓഫീസിന് കീഴില്‍ വിവിധ പദ്ധതിയില്‍ പെട്ട പെന്‍ഷന്‍ തുകകള്‍ യഥാര്‍ത്ഥ ഉടമസ്ഥര്‍ക്ക് നല്‍കാതെ ഉമാദേവി കൈക്കലാക്കിയെന്ന് കഴിഞ്ഞ ദിവസം ഓഫീസില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പേ മരിച്ചുപോയ ആളുകളുടെ പേരില്‍ വന്ന പെന്‍ഷന്‍ തുകയും ഇത്തരത്തില്‍ തട്ടിയെടുത്തിരുന്നു. ഇതേതുടര്‍ന്നാണ് സസ്‌പെന്‍ഷന്‍.

Keywords : Post Office, Suspension, Kasaragod, Kerala, Umadevi.