പൈവളിഗെയില്‍ പോസ്റ്റ് ഓഫീസും തുണിക്കടയും കത്തി നശിച്ചു
Apr 2, 2013, 15:39 IST
ഉപ്പള: പൈവളിഗെ നഗറില്‍ പോസ്റ്റ് ഓഫീസും തുണിക്കടയും കത്തി നശിച്ചു. ചൊവ്വാഴ്ച പുലര്‍ചെ മൂന്നു മണിയോടെയാണ് സംഭവം. ഷോര്‍ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്‌സെത്തിയാണ് തീയണച്ചത്.
പോസ്റ്റ് ഓഫീസിലെ കമ്പ്യൂട്ടര്‍, തപാല്‍ ഉരുപ്പടികള്‍, ഏതാനും രേഖകള്‍ എന്നിവ കത്തി നശിച്ചു. ഇതിന് സമീപം പ്രവര്‍ത്തിക്കുന്ന അബ്ദുല്ലക്കുഞ്ഞി മുസ്ലിയാരുടെ ഉടമസ്ഥതയിലുള്ള റഹ്മാനിയ ടെക്‌സ്റ്റൈല്‍സും കത്തിചാമ്പലായി. ഇതിനോടനുബന്ധിച്ചുള്ള ടൈലറിംഗ് ഷോപ്പും അഗ്നിക്കിരയായി.
ഓടുമേഞ്ഞ കെട്ടിടത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ട് അതു വഴി പോവുകയായിരുന്ന ഡ്രൈവറാണ് ഫയര്‍ഫോഴ്‌സിന് വിവരം അറിയിച്ചത്. നാട്ടുകാരും തീയണയ്ക്കാന്‍ സഹായിച്ചു. സംഭവം സംബന്ധിച്ച് മഞ്ചേശ്വരം പോലീസ് അന്വേഷണം നടത്തുകയാണ്.
Keywords: Paivalika, Post Office, Fire, Fire Force, Computer, Manjeshwaram, Police, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.