അബ്ദുല്ല മരിച്ചത് തലയ്ക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്
Oct 17, 2012, 21:30 IST
അബ്ദുല്ല മരിച്ചത് തലയ്ക്കേറ്റ ക്ഷതം മൂലമെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്
കുമ്പള: പയ്യന്നൂരില്‍ ദുരൂഹ സാഹചര്യത്തില്‍ കുമ്പള സ്വദേശി അബ്ദുല്ല (38) മരിച്ചത് തലയ്ക്കേറ്റ ക്ഷതംമൂലമാണെന്ന് പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട്. മരണം കൊലപാതകമെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. തലക്കേറ്റ മുറിവ് വീഴ്ചയില്‍ സംഭവിച്ചതാകാമെന്നാണ് റിപോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ സാഹചര്യ തെളിവുകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
ഇതിന്റെ ഭാഗമായി നിരവധി പേരെ ചോദ്യം ചെയ്തിട്ടുണ്ട്. ഒക്ടോബര്‍ 12 ന് പുലര്‍ചെയാണ് അബ്ദുല്ലയെ പയ്യന്നൂരിലെ ഒരു ഹോട്ടലിനു മുന്നില്‍ ദേഹമാസകലം പരിക്കേറ്റ നിലയില്‍ അവശനായി കാണപ്പെട്ടത്. യുവാവ് പൂര്‍ണ നഗ്നനായിരുന്നു. വിവരമറിഞ്ഞെത്തിയ പയ്യന്നൂര്‍ പോലീസ് അബ്ദുല്ലയെ പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രാത്രിയോടെ മരണപ്പെടുകയായിരുന്നു.
പയ്യന്നൂര്‍ ടൗണിലെ ഒരു ഫ്രൂഡ്സ് കടയില്‍ ജോലി ചെയ്യുന്ന അബ്ദുല്ല പയ്യന്നൂര്‍ എടാട്ട് പറമ്പത്ത് കോളനിയിലാണ് താമസിച്ചുവന്നത്. അബ്ദുല്ലയുടെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് ബന്ധുക്കള്‍ മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയിരുന്നു. ചൊവാഴ്ച പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലെത്തിയ അബ്ദുല്ലയുടെ ബന്ധുക്കള്‍ മരണത്തില്‍ സംശയമുണ്ടെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് നിരവധി പേരെ ചോദ്യം ചെയ്തുവെങ്കിലും അബ്ദുല്ലയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് ഒരു വിവരവും ലഭിച്ചില്ല. അതേസമയം അബ്ദുല്ലയെ അവശനിലയില്‍ കാണുന്ന ദിവസത്തിന്റെ തലേന്ന് വൈകുന്നേരം അബ്ദുല്ല അപസ്മാര രോഗം ബാധിച്ച് ടൗണില്‍ വീണതായി വിവരം ലഭിച്ചിട്ടുണ്ടെന്ന് പോലീസ് സൂചിപ്പിച്ചു.
അബ്ദുല്ലയുടെ വസ്ത്രങ്ങള്‍ തൊട്ടടുത്ത ഒരു കടവരാന്തയില്‍ നിന്ന് പോലീസ് കഴിഞ്ഞ ദിവസം കണ്ടത്തിയിരുന്നു. മരണകാരണം വ്യക്തമല്ലാത്ത സാഹചര്യത്തില്‍ അബ്ദുല്ലയുടെ തലക്കേറ്റ മുറിവ് എങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.

Keywords: Kumbala, Police, Death, Postmortem Report, Payyannur, Kasaragod, Kerala, Abdulla