പൊസോട്ട് തങ്ങള്‍ ഉറൂസ് ആറാം ദിനത്തിലേക്ക്; നൂറുകണക്കിന് രോഗികള്‍ക്ക് ആശ്വാസമായി മള്ഹര്‍ മെഡിക്കല്‍ ക്യാമ്പ്
Sep 19, 2016, 10:30 IST
മഞ്ചേശ്വരം: (www.kasargodvartha.com 19/09/2016) മള്ഹറില്‍ സയ്യിദ് മുഹമ്മദ് ഉമറുല്‍ ഫാറൂഖ് അല്‍ ബുഖാരി തങ്ങളുടെ ഉറൂസ് ഭാഗമായി സംഘടിപ്പിച്ച സൗജന്യ ആരോഗ്യമെഡിക്കല്‍ ക്യാമ്പ് നൂറുകണക്കിന് രോഗികള്‍ക്ക് ആശ്വാസമായി. യേനപ്പോയ മെഡിക്കല്‍ യൂണിവേഴ്‌സിറ്റിയുടെ സഹകരണത്തോടെ നടത്തിയ ക്യാമ്പില്‍ പ്രമുഖ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കുകയും ആവശ്യമായ മരുന്നുകള്‍ നല്‍കുകയും ചെയ്തു.
ക്യാമ്പ് ഡോ. അബ്ദുല്ല കാഞ്ഞങ്ങാട് ഉദ്ഘാടനം ചെയ്തു. ആശുപത്രികളില്‍ എത്തിച്ചേരാന്‍ പറ്റാത്ത ഉള്‍ഭാഗങ്ങളിലെ പാവപ്പെട്ട രോഗികള്‍ക്ക് ഇത്തരം മെഡിക്കല്‍ ക്യാമ്പുകള്‍ ഏറെ ഫലം ചെയ്യുന്നതാണെന്ന് ഡോ. അബ്ദുല്ല അഭിപ്രായപ്പെട്ടു.
ജാമിഅ സഅദിയ്യ പ്രൊഫസര്‍ ഉബൈദുല്ലാ സഅദി നദ്‌വി അധ്യക്ഷത വഹിച്ചു. ആരോഗ്യ, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലയില്‍ ഒരു പോലെ സേവനം ചെയ്ത സയ്യിദ് ഉമറുല്‍ ഫാറൂഖ് തങ്ങളുടെ ഉറൂസ് ഭാഗമായി സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത് ഏറെ പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
സയ്യിദ് അഹ്് മദ് ജലാലുദ്ദീന്‍ സഅദി അല്‍ ബുഖാരി, ദയാനന്ദന്‍, ഡോ. റിഷാദ്, ഡോ. മജീദ്, ഡോ. ഷഫീല്‍ തലപ്പാടി, അബ്ദുര്‍ റസാഖ്, ഹസന്‍ കുഞ്ഞി, മൊയ്തീന്‍ മാസ്റ്റര്‍ മണ്ണംകുഴി, അബ്ദുല്‍ ഹമീദ് മൊഗ്രാല്‍ പുത്തൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സിയാദ് ഹുസൈന്‍ മുട്ടം സ്വാഗതവും ഹമീദ് മാസ്റ്റര്‍ നന്ദിയും പറഞ്ഞു.
Keywords : Kasaragod, Kerala, Manjeshwaram, Makham-Uroos, Medical-camp, Yenepoya, University, Doctors.