പന്നിക്കു പിന്നാലെ മുള്ളൻപന്നിയും: മൊഗ്രാലിൽ 15 തെങ്ങിൻ തൈകൾ നശിപ്പിച്ചു; കർഷകർ ദുരിതത്തിൽ.
● കഴിഞ്ഞ വർഷം മേഖലയിൽ പന്നിയുടെ ആക്രമണത്തിൽ വാഴകൃഷിയും നശിച്ചിരുന്നു.
● പരാതി നൽകിയിട്ടും മുൻപ് അധികൃതർ നടപടി എടുത്തില്ലെന്ന് കർഷകരുടെ ആക്ഷേപം.
● കൃഷിനാശം തടയാൻ നടപടി സ്വീകരിക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യം.
● മുഹമ്മദ് കുഞ്ഞി മാസ്റ്റർ കുമ്പള കൃഷിഭവനിലും വില്ലേജ് ഓഫീസിലും പരാതി നൽകും.
മൊഗ്രാൽ: (KasargodVartha) പന്നിക്കു പിന്നാലെ മുള്ളൻപന്നിയും കൃഷി നശിപ്പിക്കാൻ തുടങ്ങിയതോടെ മൊഗ്രാലിലെ കർഷകർ ദുരിതത്തിലായി. മൊഗ്രാൽ വലിയ നാങ്കി റോഡിലെ കെ മുഹമ്മദ് കുഞ്ഞി മാസ്റ്ററുടെ പറമ്പിൽ മൂന്ന് വർഷം മുമ്പ് നട്ടുപിടിപ്പിച്ച 15-ഓളം തെങ്ങിൻ തൈകളാണ് കഴിഞ്ഞ ദിവസം രാത്രി മുള്ളൻപന്നി നശിപ്പിച്ചത്.
തെങ്ങിൻ തൈകളുടെ അടിവേരിളക്കി തൈകൾ മറിച്ചിട്ടാണ് നാശമുണ്ടാക്കിയിരിക്കുന്നത്. കഴിഞ്ഞ വർഷം മൊഗ്രാലിലെ വിവിധ ഭാഗങ്ങളിൽ പന്നികളുടെ ആക്രമണമുണ്ടായിരുന്നു. അന്ന് വീട്ടുപറമ്പിലെ വാഴകളാണ് വ്യാപകമായി നശിപ്പിച്ചത്. അന്ന് പരാതി നൽകിയിട്ടും അധികൃതർ നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപവും കർഷകർ ഉന്നയിക്കുന്നുണ്ട്.
കൃഷിയിടങ്ങളിലെ വന്യമൃഗ ശല്യം തടയാൻ ഒരുപാട് പദ്ധതികൾ സർക്കാർ പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അതൊന്നും കർഷകരുടെ സംരക്ഷണത്തിന് ഉപകരിക്കുന്നില്ലെന്ന ആക്ഷേപവും ശക്തമാണ്. കൃഷിനാശം തടയാൻ നടപടി സ്വീകരിക്കണമെന്നും, നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് കെ മുഹമ്മദ് കുഞ്ഞി മാസ്റ്റർ കുമ്പള കൃഷിഭവനിലും വില്ലേജ് ഓഫീസിലും പരാതി നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക. വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ഷെയർ ചെയ്യുക.
Article Summary: Porcupine attack destroys 15 coconut saplings in Mogral, Kasaragod.
#Mogral #PorcupineAttack #KasargodNews #FarmerDistress #CropDamage #Kerala






