city-gold-ad-for-blogger

നിര്‍ത്തൂ, വെറുപ്പിന്റെ രാഷ്ട്രീയം; പോപുലര് ഫ്രണ്ട് ജില്ലാതല വാഹന പ്രചാരണ ജാഥ 21ന് തുടങ്ങും

കാസര്‍കോട്: (www.kasargodvartha.com 19.09.2016) നിര്‍ത്തൂ, വെറുപ്പിന്റെ രാഷ്ട്രീയം എന്ന പ്രമേയത്തില്‍ പോപുലര് ഫ്രണ്ട് ഓഫ് ഇന്ത്യ നടത്തുന്ന ദേശീയ ക്യാംപയിന്റെ ജില്ലാതല വാഹന പ്രചാരണ ജാഥാ 21ന് ആരംഭിക്കും. ജനങ്ങള്‍ക്കിടയില്‍ വിദ്വേഷം വളര്‍ത്തി രാഷ്ട്രീയ നേട്ടത്തിനു ശ്രമിക്കുന്ന വര്‍ഗീയശക്തികളുടെ കുതന്ത്രം തുറന്നുകാട്ടുകയാണ് ക്യാംപയിന്റെ ലക്ഷ്യം.

നിര്‍ത്തൂ, വെറുപ്പിന്റെ രാഷ്ട്രീയം; പോപുലര് ഫ്രണ്ട് ജില്ലാതല വാഹന പ്രചാരണ ജാഥ 21ന് തുടങ്ങും
21ന് മഞ്ചേശ്വരത്ത് നിന്ന് ആരംഭിക്കുന്ന ജാഥ 23ന് തൃക്കരിപ്പൂരില്‍ സമാപിക്കും. പോസ്റ്റര്‍ പ്രചാരണം, ലഘുലേഖ വിതരണം, ഗൃഹസന്ദര്‍ശനം, ജനജാഗ്രതാ സദസുകള്‍, ടേബിള്‍ ടോക്ക്, പൊതുയോഗങ്ങള്‍, തെരുവുനാടകം, ജനമഹാസമ്മേളനം എന്നിവ ക്യാംപയിനിന്റെ ഭാഗമായി നടത്തും. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് മുഹമ്മദ് റാഫി തങ്ങള്‍ അധ്യക്ഷത വഹിച്ചു.

ഹനീഫ് ഉദുമ, ഫാറൂഖ് ആലംപാടി, മുസ്തഫ മഞ്ചേശ്വരം, ശാക്കിര്‍ ഉദുമ സംസാരിച്ചു.

Keywords : Kasaragod, Popular front of India, Protest, Inauguration, Vehicle Propaganda.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia