പോപുലര്‍ ഫ്രണ്ട് യൂണിറ്റി മാര്‍ച്ച് ബുധനാഴ്ച ഉപ്പളയില്
Feb 15, 2016, 11:00 IST
ഉപ്പള: (www.kasargodvartha.com 15/02/2016) നാനാത്വത്തില്‍ ഏകത്വം ഉയര്‍ത്തിപ്പിടിക്കുക എന്ന പ്രമേയത്തില്‍ പോപുലര്‍ ഫ്രണ്ട് ദിനമായ ബുധനാഴ്ച ഉപ്പളയില്‍ യൂണിറ്റി മാര്‍ച്ചും പൊതുസമ്മേളനവും നടത്തും. വൈകിട്ട് 4.45ന് ഉപ്പള ഐല മൈതാനിയില്‍ നിന്നും തിരഞ്ഞെടുത്ത കേഡറ്റുകളെ അണിനിരത്തി വളണ്ടിയര്‍ പരേഡും റാലിയും ആരംഭിക്കും.
പൊതുസമ്മേളനം ഉപ്പള ടൗണില്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം പി.പി റഫീഖ് പുളിക്കല്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് റാഫി തങ്ങള്‍ അധ്യക്ഷത വഹിക്കും. കെ.കെ മുഹമ്മദ് ഹനീഫ്, ഉത്തര കന്നഡ ജില്ലാ പോപുലര്‍ ഫ്രണ്ട് സെക്രട്ടറി മൗലാനാ മുഹസ്സം ഖാസിം, ഇമാംസ് കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് സലീം റഷാദി, എസ് ഡി പി ഐ ജില്ലാ പ്രസിഡണ്ട് എന്‍.യു അബ്ദുല്‍സലാം, കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് നൗസല്‍ പൊസോട്ട്, നാഷണല്‍ വിമന്‍സ് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് ഹസീന, സെക്രട്ടറി നജ്മുന്നിസ, ഇക്ബാല്‍ ഹൊസങ്കടി, സി.എ സവാദ്, അബ്ദുല്‍ റഷീദ്, പി.എച്ച് ഉസാമ, മുസ്തഫ മച്ചംപാടി, കെ അബ്ദുല്‍ ലത്വീഫ് സംസാരിക്കും.
Keywords : Uppala, Kasaragod, Inauguration, Popular Front, Unity March, Cadet, Conference.