city-gold-ad-for-blogger

ആര്‍എസ്എസ് രാജ്യത്തിന് ഭീഷണി: പോപുലര്‍ഫ്രണ്ട്

ഉപ്പള: (www.kasargodvartha.com 17/02/2016) ആര്‍എസ്എസ് രാജ്യത്തിന് ഭീഷണിയാണെന്ന് പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി പി റഫീഖ് പുളിക്കല്‍ പറഞ്ഞു. പോപുലര്‍ ഫ്രണ്ട് ദിനാചരണത്തിന്റെ ഭാഗമായി നാനാത്വത്തില്‍ ഏകത്വം ഉയര്‍ത്തിപ്പിടിക്കുക എന്ന പ്രമേയത്തില്‍ ഉപ്പളയില്‍ നടന്ന യൂണിറ്റി മാര്‍ച്ചും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആര്‍എസ്എസ് രാജ്യത്ത് രൂപംകൊണ്ടത് രാഷ്ട്രത്തിന്റെ വളര്‍ച്ചക്ക് വേണ്ടിയല്ല. മറിച്ച ഹിന്ദുത്വ രാഷ്ട്ര നിര്‍മാണത്തിന് വേണ്ടിയാണ്. ഇന്ത്യയില്‍ എന്‍ഡിഎഫ് പ്രവര്‍ത്തനം ആരംഭിക്കുന്നതിന് മുമ്പ് സ്വാതന്ത്ര്യദിനാഘോഷം ഇവിടെ ചെറിയ തോതിലായിരുന്നു കൊണ്ടാടിയിരുന്നത്. എന്‍ഡിഎഫിന്റെ വളര്‍ച്ചയ്ക്ക് ശേഷം എല്ലാ സംഘടനകളും സ്വാതന്ത്ര്യദനം വിപുലമായി ആഘോഷിച്ചുവരികയാണ്. പോപുലര്‍ഫ്രണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വളര്‍ന്നുകൊണ്ടിരിക്കുകയാണ്. നാനാത്വത്തില്‍ ഏകത്വം മോഡി ഭരണത്തില്‍ തകര്‍ന്നുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വിവിധ മതങ്ങളും സംസ്‌കാരങ്ങളും അധിവസിക്കുന്ന രാജ്യത്ത് നാനാത്വത്തില്‍ ഏകത്വം കാത്തുസൂക്ഷിക്കാന്‍ പോപുലര്‍ഫ്രണ്ട് പോരാടുമെന്ന് അദ്ദേഹം പറഞ്ഞു. ഫൈസല്‍ ഫായിസ് പ്രമേയ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡണ്ട് മുഹമ്മദ് റാഫി തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഉപ്പള ഐല മൈതാനിയില്‍ നിന്ന് ആരംഭിച്ച യൂണിറ്റി മാര്‍ച്ച് ഉപ്പള ബസ് സ്റ്റാന്‍ഡ് പരിസരത്ത് സമാപിച്ചു. യൂണിറ്റി മാര്‍ച്ചിന് പിറകില്‍ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന് പ്രകടനം നടത്തി.

ജില്ലാ സെക്രട്ടറി കെ.കെ മുഹമ്മദ് ഹനീഫ, ഉത്തര കനറ പോപുലര്‍ഫ്രണ്ട് ജില്ലാ സെക്രട്ടറി മൗലാനാ മുഹസ്സം ഖാസിമി, ഓള്‍ഇന്ത്യ ഇമാംസ് കൗണ്‍സില്‍ ജില്ലാ പ്രസിഡണ്ട് മുഹമ്മദ് സലീം റഷാദി, എസ്ഡിപിഐ ജില്ലാ പ്രസിഡണ്ട് എന്‍ യു അബ്ദുല്‍സലാം, കാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് നൗസല്‍ പൊസോട്ട്, നാഷണല്‍ വിമന്‍സ് ഇന്ത്യ മൂവ്‌മെന്റ് ജില്ലാ പ്രസിഡണ്ട് ഖമറുല്‍ ഹസീന, നാഷണല്‍ വിമന്‍സ് ഇന്ത്യ ജില്ലാ സെക്രട്ടറി നജ്മുന്നിസ, എസ്ഡിപിഐ മഞ്ചേശ്വരം മണ്ഡലം പ്രസിഡണ്ട് ഇക്ബാല്‍ ഹൊസങ്കടി, പോപുലര്‍ഫ്രണ്ട് ജില്ലാ കമ്മിറ്റി അംഗങ്ങളായ സി എ സവാദ്, അബ്ദുല്‍ റഷീദ്, പി എച്ച് ഉസാമ, മുസ്തഫ മച്ചംപാടി, കെ അബ്ദുല്‍ ലത്വീഫ് സംസാരിച്ചു.

ആര്‍എസ്എസ് രാജ്യത്തിന് ഭീഷണി: പോപുലര്‍ഫ്രണ്ട്

ആര്‍എസ്എസ് രാജ്യത്തിന് ഭീഷണി: പോപുലര്‍ഫ്രണ്ട്

Keywords : Uppala, Popular front of India, Programme, Unity March, Inauguration, Kasaragod, Rafeeque Pulikkal.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia