നിരപരാധികള്‍ക്ക് നീതി; പോപ്പുലര്‍ ഫ്രണ്ട് മനുഷ്യച്ചങ്ങല സംഘടിപ്പിച്ചു
Sep 17, 2012, 23:52 IST
കാസര്‍കോട്: 'ജാമ്യമാണ് നിയമം; നിരപരാധികളെ വിട്ടയക്കുക' എന്ന പ്രമേയത്തില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശവ്യാപകമായി നടത്തിയ കാംപെയിന്റെ സമാപനത്തോടനുബന്ധിച്ച് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിച്ച മനുഷ്യച്ചങ്ങല നിരപരാധികള്‍ക്ക് നീതിക്കായുള്ള സമര കാഹളമായി.
വൈകുന്നേരം അഞ്ച് മണിക്കാണ് മനുഷ്യച്ചങ്ങല ആരംഭിച്ചത്. ബാബരീ പൊളിച്ചവര്‍ക്കും, ഗുജറാത്തില്‍ കലാപം നടത്തിയവര്‍ക്കും, രാജ്യത്ത് സ്ഫോടനങ്ങള്‍ നടത്തിയ ഹിന്ദുത്വ ഫാസിസ്റ്റുകള്‍, ടാഡയും, പോട്ടയും, നിയമങ്ങളും, കരിനിയമങ്ങളുമില്ലാ എന്ന് മുദ്രാവാക്യങ്ങളില്‍ മുഴങ്ങി. ഇത് ഇരട്ട നീതിയാണ്. തുടര്‍ന്ന് നടന്ന പൊതുയോഗം ജില്ലാ പ്രസിഡന്റ് അബ്ദുല്‍ ലത്തീഫ് കെ. ഉദ്ഘാടനം ചെയ്തു. പി.എസ് മുഹമ്മദ് ഷാ മൗലവി മുഖ്യ പ്രഭാഷണം നടത്തി. അബ്ദുല്ല ബി. എരിയാല്‍, മഹ്മൂദ് മഞ്ചത്തടുക്ക, മുസ്തഫ മല്ലംപാടി, ഇബ്രാഹീം കാഞ്ഞങ്ങാട്, ത്വാഹ തൃക്കരിപ്പൂര്‍ പ്രസംഗിച്ചു.
Keywords: Popular Front of India, Manushya changala, Kasaragod.