പോപുലര്‍ ഫ്രണ്ട് നാട്ടൊരുമ ഗ്രാമ സദസുകള്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍
Mar 31, 2015, 12:30 IST
കാസര്‍കോട്: (www.kasargodvartha.com 31/03/2015) പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ തലത്തില്‍ നടത്തുന്ന നാട്ടൊരുമ ഗ്രാമസദസുകള്‍ കാസര്‍കോട് ജില്ലയില്‍ ഏപ്രില്‍, മെയ് മാസങ്ങളില്‍ നടത്താന്‍ പോപുലര്‍ ഫ്രണ്ട് ജില്ലാ കമ്മിറ്റി തീരുമാനിച്ചതായി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഗ്രാമസദസുകളുടെ ഭാഗമായി സംഘടനാ സന്ദേശം, ഇസ്ലാമിക സംസ്‌കാരം, കുടുംബജീവിതം ഇസ്ലാമില്‍ തുടങ്ങിയ വിഷയങ്ങളില്‍ ക്ലാസുകള്‍ സംഘടിപ്പിക്കും.
ഏരിയ സമ്മേളനത്തിന്റെ ഭാഗമായിട്ടാണ് ഗ്രാമ സദസുകള്‍ സംഘടിക്കുന്നത്.. ഇതിന്റെ ഭാഗമായി കലാ - കായിക പരിപാടികള്‍, എക്‌സിബിഷന്‍, സൈക്കിള്‍ റാലികള്‍, ബുക്ക്‌ലെറ്റ് വിതരണം തുടങ്ങി വിവിധ പരിപാടികള്‍ നടക്കും. ജില്ലയില്‍ നൂറോളം ഗ്രാമസദസുകള്‍ സംഘടിപ്പിക്കും. പരിപാടികളുടെ വിജയത്തിനായി ജില്ലാ സ്വാഗതസംഘം രൂപീകരിച്ചു.
ചെയര്‍മാന്‍ കെ. അബ്ദുല്‍ ലത്വീഫ്, കണ്‍വീനര്‍ ആഷിഫ് ടി.ഐ, വകുപ്പ് കണ്‍വീനര്‍മാരായി അബ്ദുല്‍ അസീസ് മൗലവി, അബ്ദുല്‍ റഷീദ് ടി, സവാദ് സി.എ, ഹനീഫ് ഉദുമ, മുസ്തഫ മച്ചംപാടി, ഉമറുല്‍ ഫാറൂഖ് എ, സാക്കിര്‍ ഉദുമ, ഉസാമ കാഞ്ഞങ്ങാട്, ഷഫീഖ് നീലേശ്വരം, അബൂബക്കര്‍ തങ്കയം എന്നിവരെ തിരഞ്ഞെടുത്തു.
വാര്‍ത്താ സമ്മേളനത്തില്‍ സ്വാഗതസംഘം കണ്‍വീനര്‍ ആഷിഫ് ടി.ഐ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സവാദ് സി.എ, ഹനീഫ ഉദുമ, ജില്ലാ പി.ആര്‍.ഒ നൗഷാദ് എന്നിവര്‍ പങ്കെടുത്തു.

Keywords : Kasaragod, Kerala, SDPI, Programme, Press meet, Grama Sabha, Area conference.