ഈജിപ്തുമായുള്ള നയതന്ത്രബന്ധം അവസാനിപ്പിക്കുക: പോപുലര്‍ ഫ്രണ്ട്
Aug 23, 2013, 16:50 IST
മഞ്ചേശ്വരം: ജനാധിപത്യ പ്രക്ഷോഭകരെ ക്രൂരമായി അടിച്ചമര്‍ത്തുന്ന ഈജിപ്തിലെ ഇടക്കാല സര്‍ക്കാരിന്റെ നടപടികളില്‍ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മഞ്ചേശ്വരം ഏരിയ കമ്മിറ്റി ശക്തമായി അപലപിച്ചു. ആയിരക്കണക്കിന് പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്ത നടപടി ലജ്ജാകരവും ഞെട്ടിക്കുന്നതും മനുഷ്യരാശിയുടെ ചരിത്രത്തിന് തന്നെ നാണക്കേടുമാണെന്ന് യോഗം അഭിപ്രായപ്പെട്ടു.
ജനാധിപത്യ മാര്‍ഗത്തിലൂടെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ അട്ടിമറിച്ച് സൈന്യം തട്ടിക്കൂട്ടിയ ഇടക്കാല സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തുന്നതിന് എല്ലാ പരിതിയും ലംഘിച്ചു. ജനാധിപത്യത്തിന്റെ സംരക്ഷകര്‍ എന്നവകാശപ്പെടുന്ന യു.എന്നും പടിഞ്ഞാറന്‍ രാഷ്ട്രങ്ങളും ഇക്കാര്യത്തില്‍ കേവലം വാചകമടി മാത്രമാണ് നടത്തുന്നത്.
പാശ്ചാത്യന്‍ സര്‍ക്കാരുകളുടെയും നേതാക്കളുടെയും കപടതയാണ് ഇത് തെളിയിക്കുന്നത്. ലോക ശക്തികളുടെ ഇത്തരം നിലപാട് ഈജിപ്ഷ്യന്‍ സൈനിക ജനറല്‍മാരുടെ പ്രാകൃത കൊലപാതകങ്ങള്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കിയിരിക്കുകയാണ്. ഈജിപ്തിലെ ജനാധിപത്യത്തിന്റെ ശബ്ദത്തെ തകര്‍ക്കാനുള്ള ഈ ശ്രമം അന്തിമമായി അറബ് ലോകത്തെ ജനാധിപത്യ പ്രക്രിയയെയാണ് താളം തെറ്റിക്കുക. ഏറ്റവും വലിയ ജനാധിപത്യ രാജ്യം എന്ന നിലക്ക് ലോകത്തെ ജനാധിപത്യത്തെയും ജനാധിപത്യ അവകാശങ്ങളെയും സംരക്ഷിക്കുന്നതില്‍ ഇന്ത്യ കുറേക്കൂടി സജീവമായി ഇടപെടേണ്ടതുണ്ട്.
ഈജിപ്ഷ്യന്‍ സര്‍ക്കാരുമായുള്ള എല്ലാ ബന്ധങ്ങളും വിഛേദിക്കണമെന്നും ഈജിപ്ഷ്യന്‍ അംബാസഡറോട് ഇന്ത്യന്‍ വിടാന്‍ ഉത്തരവിടണമെന്നും പോപുലര്‍ ഫ്രണ്ട് ആവശ്യപ്പെട്ടു.
നിരപരാധികളായ പ്രക്ഷോഭകരെ കൂട്ടക്കൊല ചെയ്യുന്ന ഈജിപ്ഷ്യന്‍ സര്‍ക്കാരിന്റെ നടപടിക്കെതിരേ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ മഞ്ചേശ്വരം ഏരിയ കമ്മിറ്റി ഹൊസങ്കടിയില്‍ പ്രതിഷേധ പ്രകടനം നടത്തി. അന്‍സാര്‍ ഹൊസങ്കടി, സകരിയ ഉദ്യാവരം, റഷീദ് ഗാന്ധി നഗര്‍, നിസാര്‍ മുസോടി, മുസ്തഫ മച്ചംപാടി, അല്‍താഫ് ഹനഫി ബസാര്‍, നിസാര്‍ പോസോട്ട് എന്നിവര്‍ പ്രകടനതിന് നേതൃത്വം നല്‍കി.

Also Read:
ശാലുവിന്റെ ജാമ്യം; അപ്പീല്‍ നല്‍കണമെന്ന് പി.സി. ജോര്‍ജ്
Keywords : Popular Front of India, March, Manjeshwaram, Kasaragod, Kerala, Egypt, Independence, Protesters, India, Action, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.