17ന് പോപുലര്‍ ഫ്രണ്ട് ദിനമായി ആചരിക്കും
Feb 6, 2013, 17:58 IST
കാസര്‍കോട്: 17ന് പോപുലര്‍ ഫ്രണ്ട് ദിനമായി ആചരിക്കുമെന്ന് ജില്ലാ കമ്മിറ്റി. 'ഒരുമയോടെ ജനകീയ അവകാശങ്ങള്‍ക്കായി' എന്നാണ് ഡേയുടെ പ്രമേയം. ഗൃഹസമ്പര്‍ക്കപരിപാടി, ലഘുലേഖ വിതരണം, പൊതുയോഗം, പ്രകടനം, ആരോഗ്യബോധവല്‍ക്കരണ പരിപാടികള്‍ തുടങ്ങിയവ സംഘടിപ്പിക്കും.
ജില്ലാ പ്രസിഡന്റ് കെ. അബ്ദുല്‍ ലത്തീഫ് അധ്യക്ഷതവഹിച്ചു. ടി. ഐ. ആസിഫ് ഇബ്രാഹിം, കെ. എം. മുസ്തഫ, സക്കരിയ മഞ്ചേശ്വരം, ടി. അന്‍സാര്‍, ബാറക് ഹൊസങ്കടി, സാലിഹ് പുത്തൂര്‍, ലത്തീഫ് എരിയാല്‍, ഫാറൂഖ് ആലംപാടി, മഹമൂദ് മഞ്ചത്തടുക്ക, പി. എ. ഉസാമ, പി. വി. ഫാറൂഖ്, താഹ തൃക്കരിപ്പൂര്‍, മുബാറക് അബ്ദുല്ല, എ. ഖാദര്‍ സംസാരിച്ചു.
Keywords: Popular front, Day, Programme, Kasaragod, Kerala, Kasargod Vartha, Malayalam news