പട്ടാള വേഷം: സര്‍ക്കാറിന് ഇരട്ടനയം-പോപുലര്‍ ഫ്രണ്ട്
Sep 19, 2012, 20:01 IST
കാസര്‍കോട്: നബിദിനഘോഷയാത്രയില്‍ യൂണിഫോം ധരിച്ച് പരേഡ് നടത്തിയതിനെതിരെ രാജ്യദ്രോഹ കുറ്റത്തിന് കേസെടുത്ത സര്‍ക്കാര്‍ കോട്ടയത്ത് കെ.സി.ബി.സി. പട്ടാള വേഷം ധരിച്ച് നടത്തിയ പരേഡിനെതിരെ കേസെടുക്കാത്തത് സര്‍ക്കാറിന്റെ ഇരട്ടത്താപ്പാണെന്ന് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കാസര്‍കോട് ജില്ലാ കമ്മിറ്റി ആരോപിച്ചു.
കഴിഞ്ഞ നബിദിനാഘോഷത്തിന് കാഞ്ഞങ്ങാടും മറ്റും സമസ്തയുടെ കീഴിലുള്ള മഹല്ല് ജമാഅത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടന്ന ഘോഷയാത്രയില്‍ കൂട്ടികള്‍ ധരിച്ച
മുഖ്യമന്ത്രിയുടെ വസതിയിലേക്ക് കെ.സി.ബി.സിയുടെ ആഭിമുഖ്യത്തില്‍ പട്ടാളവേഷം ധരിച്ച വനിതകള്‍ പരേഡ് നടത്തിയത് പോലീസിന്റെ മൂക്കിന് കീഴിലാണ്. എന്നാല്‍ എന്തെങ്കിലും കേസ് ഇതിന്റെ പേരില്‍ എടുത്തതായി ഇതുവരെ വിവരമില്ല. ഇത് വ്യക്തമായ വിവേചനമാണെന്ന് കമ്മിറ്റി ആരോപിച്ചു. യു.ഡി.എഫിലെ പ്രമുഖ ഘടക കക്ഷിയായ മുസ്ലിം ലീഗ് ഇക്കാര്യത്തില്‍ നയം വ്യക്തമാക്കണമെന്ന് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് കെ. അബ്ദുല്‍ ലത്തീഫ് അധ്യക്ഷതവഹിച്ചു. ബി. അബ്ദുല്ല എരിയാല്‍, പി.എ. മഹ്മൂദ് മുസ്തഫ മഞ്ചേശ്വരം, ഉസാമ കാഞ്ഞങ്ങാട്, ഇബ്രാഹിം കാഞ്ഞങ്ങാട്, പി. ലിയാഖത്തലി എന്നിവര്‍ സംസാരിച്ചു.
Keywords: Kasaragod, Popular front of india, March, Police, Case, Kerala






