city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തിരുവഞ്ചൂരിന്റെ പോലീസ് നാട്ടില്‍ കുഴപ്പം സൃഷ്ടിക്കുന്നു; പോപുലര്‍ഫ്രണ്ട്

കാസര്‍കോട്: പോപുലര്‍ഫ്രണ്ട് ഓഫീസുകള്‍ റെയ്ഡ് നടത്തിയ പോലീസ് നടപടി നാട്ടില്‍ സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ മനപൂര്‍വം പോലീസ് ശ്രമിക്കുന്നതിന്റെ ഭാഗമാണെന്ന് പോപുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം കണ്ണൂര്‍ നാറാത്ത് യോഗ ക്ലാസിലേക്ക്കയറി ഭീകരത സൃഷ്ടിച്ച് അറസ്റ്റ് നാടകം നടത്തി പിന്നീട് സംസ്ഥാന ഓഫിസും കാസര്‍കോട് ജില്ലയിലെ ഓഫീസുകലും റെയ്ഡ് നടത്തി.

പ്രമാദമായ കൊലപാതകങ്ങളും ബോംബ് സ്‌ഫോടനങ്ങളും ആയുധവേട്ടയും ഇതിന് മുമ്പ് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലായി നടന്നപ്പോള്‍ ഒരു സംഘടനയുടെ ഓഫിസുകളിലും റെയ്ഡ് നടത്തുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല. കള്ളക്കഥകള്‍ സൃഷ്ടിച്ച് പോപുലര്‍ഫ്രണ്ടിന് അപകീര്‍ത്തിപ്പെടുത്താന്‍ പോലിസും ചില തല്‍പരകക്ഷികളും ശ്രമിക്കുകയാണ്. ഇത് പൊതുജനം തിരിച്ചറിയണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
തിരുവഞ്ചൂരിന്റെ പോലീസ് നാട്ടില്‍ കുഴപ്പം സൃഷ്ടിക്കുന്നു; പോപുലര്‍ഫ്രണ്ട്
സമനീതിക്കായും പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണത്തിനായും ജനാധിപത്യ രീതിയില്‍ പോരാടുന്ന പോപുലര്‍ഫ്രണ്ടിനെ കള്ളപ്രചാരണംകൊണ്ട് തകര്‍ക്കാനാവില്ലെന്നും കമ്മിറ്റി അറിയിച്ചു. ജില്ലാ പ്രസിഡന്റ് കെ അബ്ദുല്‍ലത്തീഫ് അധ്യക്ഷതവഹിച്ചു. ടി ഐ ആസിഫ്, പി അന്‍സാര്‍, കെ എം മുസ്ത്വഫ, കെ എം ലത്തീഫ്, ഹനഫി മഹമൂദ്, പി എ മഹമൂദ്, എ അബ്ദുല്‍ അസീസ്, ഉമറുല്‍ ഫാറൂഖ്, റംഷീദ് തൈക്കടപ്പുറം, മുബാറക് സംസാരിച്ചു.

Keywords: Kerala, Kasaragod,Thiruvanchoor, Radhakrishnan, Police, Arrest, Raid, Popular Front, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia