city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സീ­താം­ഗോ­ളി വ്യ­വസാ­യ പാര്‍­ക്കില്‍ പൂര്‍­ണച­ന്ദ്ര പൈ­പ്പ് കമ്പ­നി ഉ­ദ്­ഘാ­ടനം 6ന്

സീ­താം­ഗോ­ളി വ്യ­വസാ­യ പാര്‍­ക്കില്‍ പൂര്‍­ണച­ന്ദ്ര പൈ­പ്പ് കമ്പ­നി ഉ­ദ്­ഘാ­ടനം 6ന്
കാസര്‍കോട് : സീതാംഗോളി കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ പൂര്‍ണ്ണചന്ദ്ര പൈപ്പ് കമ്പനിയുടെ ഉദ്ഘാട­നം ആറിന് വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ് നിര്‍വഹിക്കുമെന്ന് കമ്പനി മാനേജിംഗ് പാര്‍ട്ണര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയി­ച്ചു.

വൈകിട്ട് നാലു­മ­ണി­ക്ക് ന­ട­ക്കു­ന്ന ച­ട­ങ്ങില്‍ മഞ്ചേശ്വരം എം.എല്‍.എ. പി.ബി. അ­ബ്ദുര്‍ റസാഖ് അധ്യക്ഷത വഹിക്കും. എം.എല്‍.എ. മാരായ എന്‍.എ. നെല്ലിക്കുന്ന്, കെ. കുഞ്ഞിരാമന്‍, ജില്ലാ പഞ്ചായത്ത് പ്ര­സിഡന്റ് അഡ്വ. പി.പി. ശ്യാമളാദേവി, പുത്തിഗെ പഞ്ചായത്ത് പ്ര­സിഡന്റ് പി.എ. ചെനിയ, മുന്‍ മന്ത്രി ചെര്‍ക്കളം അബ്ദുല്ല, കെ. വെളുത്തമ്പു, പി. ഗംഗാധരന്‍, കെ.പി. സതീശ് ചന്ദ്രന്‍, സുരേഷ് കുമാര്‍ ഷെട്ടി, സി.എച്ച്. കുഞ്ഞമ്പു തുടങ്ങിയവര്‍ സംബന്ധിക്കും.

വാര്‍ത്താസമ്മേളനത്തില്‍ ജോമിന്‍ ജോ­യി, എ. പ്രദീപ് കുമാര്‍, എ. പത്മനാഭ എന്നിവര്‍ സംബന്ധിച്ചു.

Keywords:  Kasaragod, Press meet, Minister, Inauguration, Kerala, Seethangoli, Poornachandra Pipes, Aryadan Mohammed

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia