city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ബെഡ്ഷീറ്റ് അലക്കുന്നത് മാസത്തില്‍ ഒരു തവണ, ടൈല്‍സ് പൊട്ടി രോഗിയുടെ കാലും മുറിയുന്നു

കാസര്‍കോട്: (www.kasargodvartha.com 11.04.2016) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ബെഡ്ഷീറ്റ് അലക്കുന്നത് മാസത്തില്‍ ഒരു തവണ, ടൈല്‍സ് പൊട്ടി രോഗിയുടെ കാലും മുറിയുന്നു. ജനറല്‍ ആശുപത്രിയിലെ സ്ഥിതിഗതികള്‍ നാള്‍ക്കുനാള്‍ വഷളാകുകയാണെന്നാണ് രോഗികളുടെയും കൂട്ടിരിപ്പുക്കാരുടേയും പരാതി. ജനറല്‍ ആശുപത്രിയിലെ ബെഡ്ഷീറ്റ് അലക്കുന്നതിന് കരാര്‍ ഏറ്റെടുത്ത സ്ത്രീ അവര്‍ക്ക തോന്നുന്ന സമയത്ത് വന്നാണ് ബെഡ്ഷീറ്റ് അലക്കുക്കിക്കൊടുക്കുന്നത്. പലപ്പോഴും ചോരയും മറ്റും പുരണ്ട് മുഷിഞ്ഞ് നാറിയ ബെഡ്ഷീറ്റുകള്‍ അലക്ഷ്യമായി വരാന്തയിലും മറ്റും ആഴ്ചകളോളം കൂട്ടിയിട്ടിരിട്ടിരിക്കുന്നത് പതിവു കാഴ്ചയാണ്.

ഷീറ്റുകള്‍ അലക്കി കിട്ടാത്തത് മുലം രോഗികള്‍ പലപ്പോഴും ബെഡ്ഷീറ്റില്ലാതെയാണ് കിടക്കയില്‍ കഴിയുന്നത്. ആശുപത്രിയിലെ പല ഭാഗത്തും ടൈല്‍സുകള്‍ പൊട്ടിയിളകി കിടക്കുകയാണ്. ഇതില്‍ തട്ടി പലരുടേയും കാല്‍ മുറിയുകയും ചെയ്യുന്നത് പലപ്പോഴും ആശുപത്രി ജീവനക്കാരുമായുള്ള വാക്കേറ്റത്തിനും കാരണനാവുന്നു. ജനറലാശുപത്രിയിലെ ഡയാലിസിസ് മുറിയിലെ എ സി പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തതു മൂലം ഡയാലിസിസ് ചെയ്യുമ്പോള്‍ ചൂടു കൊണ്ട് ശരീരം തളരുന്ന അവസ്ഥ ഉണ്ടാവുന്നുവെന്ന പരാതിയും നിലനില്‍ക്കുന്നുണ്ട്. പലപ്പോഴും ജനറേറ്റര്‍ പ്രവര്‍ത്തിപ്പിക്കാനും കഴിയുന്നില്ല. ഫിസിയോതെറാപ്പി വിഭാഗത്തിനും സമാനമായ പരാതിയാണ് ഉള്ളത്.

ആശുപത്രിയിലെ പാലിയേറ്റ് കെയര്‍ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കുന്നത് നിന്നു തിരിയാന്‍ ഇടമില്ലാത്ത മുറിയിലാണ്. വൈദ്യുതി പ്രശ്‌നം അവിടേയും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. രോഗികള്‍ക്കൊപ്പമുള്ള കൂട്ടിരിപ്പുകാര്‍ക്ക് അവരുടെ കൂടെ കഴിയാന്‍ സൗകര്യം ഒരുക്കി കൊടുക്കുന്നില്ല ഇവര്‍ ആശുപത്രിയുടെ പുറത്തെ വരാന്തയിലാണ് കിടക്കുന്നത്. ഇവര്‍ക്കൊപ്പം മദ്യലഹരിയില്‍ എത്തുന്നവരും കിടന്നുറങ്ങങ്ങുന്നത് പലപ്പോഴും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നു. ജനറലാശുപത്രി മോര്‍ച്ചറിയിലേക്കുള്ള റോഡിലെ കരിങ്കല്‍ ചീളകള്‍ ഇളകി കിടക്കുന്നതു മൂലം സ്ട്രക്ച്ചറില്‍ നിന്നും മൃതദേഹങ്ങള്‍ താഴെ വീഴുന്ന സ്ഥിതി കാസര്‍കോട് വാര്ത്ത അടക്കമുള്ള മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നിട്ടും അധികാരികള്‍ ഇതുവരെ കണ്ണു തുറന്നിട്ടില്ല.

ജനറല്‍ ആശുപത്രിയിലെ ശോചനീയാവസ്ഥ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നത് ആശുപത്രി ജീവനക്കാര്‍ക്കാണ് എപ്പോഴും പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുന്നത്. ആവശ്യത്തിന് നഴ്‌സുമാരോ ഡോക്ടര്‍മാരോ ജനറല്‍ ആശുപത്രിയില്‍ ഇല്ലെന്ന അവസ്ഥ ഒരു ഭാഗത്ത് നിലനില്‍ക്കുമ്പോഴാണ് മറുഭാഗത്ത് നീറുന്ന പ്രശ്‌നങ്ങള്‍ ഉണ്ടായിക്കൊണ്ടിരികികുന്നത്.

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ബെഡ്ഷീറ്റ് അലക്കുന്നത് മാസത്തില്‍ ഒരു തവണ, ടൈല്‍സ് പൊട്ടി രോഗിയുടെ കാലും മുറിയുന്നു
Keywords: Kasaragod, General Hospital, Patient's, Nurse, Doctor, laundry service, Bedsheet

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia