city-gold-ad-for-blogger

Petition | കാസർകോട് രൂപീകൃതമായി 40 തികയുമ്പോഴും കിതച്ച് ആരോഗ്യരംഗം; ഹൈകോടതിയിൽ ഹരജി നൽകി എയിംസ് കൂട്ടായ്‌മ

Poor health sector of Kasaragod; AIIMS Koottayma filed petition in High Court

'മാറി മാറി വരുന്ന സർക്കാരുകൾ ജനങ്ങളോട് അവഗണന കാണിക്കുന്നു'

കാഞ്ഞങ്ങാട്: (KasaragodVartha) കാസർകോട് ജില്ല നിലവിൽ വന്ന് 40 വർഷം തികയുമ്പോഴും ആരോഗ്യ മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ പോലും നൽകാതെ മാറി മാറി വരുന്ന സർക്കാരുകൾ ജില്ലയിലെ ജനങ്ങളോട് കാണിക്കുന്ന അവഗണനയെ ചോദ്യം ചെയ്തുകൊണ്ട് ഈ വിഷയത്തിൽ കോടതിയുടെ ഇടപെടൽ ഉണ്ടാക്കിയെടുക്കാൻ എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ ഹൈകോടതിയിൽ പൊതുതാത്പര്യ ഹർജി നൽകി. 

ജില്ലയിൽ പണി തുടങ്ങിവച്ച് എവിടെയും എത്താത്ത മെഡിക്കൽ കോളജ്, ജില്ല ആശുപത്രിയി, താലൂക്ക് ആശുപത്രികൾ, കാസർകോട് ജനറൽ ആശുപത്രി, ജില്ലാ ആയുർവേദ ആശുപത്രി, സ്ത്രീകൾക്കും കുട്ടികൾക്കുമായി തുടങ്ങിയ അമ്മയും കുഞ്ഞും ആശുപത്രി എന്നിവയുടെയും, പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ തുടങ്ങി ആരോഗ്യ മേഖലയിൽ ഓരോ തട്ടിലും വേണ്ടുന്ന ക്രമീകരണങ്ങളും സൗകര്യങ്ങളും ഇല്ലാതെ നട്ടം തിരിയുന്ന ജില്ലയിലെ ജനങ്ങളോട് കാണിക്കുന്ന വിവേചനം ചൂണ്ടിക്കാണിക്കാൻ പല മാർഗങ്ങളും തേടിയെങ്കിലും ഒന്നും ഫലവത്താകാത്ത സാഹചര്യത്തിലാണ് കോടതിയെ സമീപിക്കാൻ നിർബന്ധിതരായതെന്ന് ഭാരവാഹികൾ പറയുന്നു.

ജില്ലയിൽ ആരോഗ്യ മേഖലയുടെ വികസനത്തിന് വേണ്ടി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ കാഴ്ച വെക്കാൻ കഴിഞ്ഞ കൂട്ടായ്മക്ക്, ജില്ലാ ആശുപത്രിയുടെ മുന്നിൽ കൂടി പോകുന്ന ദേശീയപാതയിൽ നിന്നും ആശുപത്രിയിലേക്ക് റോഡ് നേടിയെടുക്കുന്നതിന്ന് സാധിച്ചു എന്നതു വലിയ നേട്ടമാണ്. കൂടാതെ, സർവീസ് റോഡുകൾ തമ്മിൽ ബന്ധിപ്പിക്കുന്നത് സംബന്ധിച്ച് ഒരു കേസ് നിലവിൽ ഹൈകോടതിയിൽ നടന്നുവരുന്നുണ്ട്. ഇതിലും ജില്ലയിലെ ജനങ്ങൾക്ക് അനുകൂലമായ വിധി ഉണ്ടാകും എന്ന് കൂട്ടായ്മ എക്സിക്യൂട്ടീവ് യോഗം പ്രത്യാശ പ്രകടിപ്പിച്ചു. 

പ്രസിഡൻ്റ് ഗണേഷ് അരമങ്ങാനം അധ്യക്ഷത വഹിച്ചു. ശ്രീനാഥ് ശശി, അഹമ്മദ് കിർമാനി, കൃഷ്ണദാസ് അച്ചാംവീട്, മുഹമ്മദ് ഈച്ചിലിൻകാൽ, നാസർ കൊട്ടിലങ്ങാട്, സിസ്റ്റർ ജയ ആൻ്റോ മംഗലത്ത്, സുമിത നിലേശ്വരം, പ്രീത സുധീഷ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി മുരളീധരൻ പടന്നക്കാട് സ്വാഗതവും ട്രഷറർ സലീം സന്ദേശം ചൗക്കി നന്ദിയും പറഞ്ഞു. കൂട്ടായ്മയുടെ വാർഷിക ജനറൽ ബോഡി യോഗം ജൂൺ എട്ടിന് കാഞ്ഞങ്ങാട് വച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia