city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സീറോ ലാന്‍ഡ് ലസ് പദ്ധതിയിലൂടെ ഭൂമി ലഭിച്ച കുടുംബങ്ങള്‍ ആശങ്കയില്‍

കാസര്‍കോട്: (www.kasargodvartha.com 08/09/2015) സര്‍ക്കാരിന്റെ സീറോ ലാന്‍ഡ് ലസ്
പദ്ധതിയിലൂടെ ഭൂമി ലഭിച്ച ബംബ്രാണ വില്ലേജിലെ ചൂരിത്തടുക്കയിലെ 12 ഓളം കുടുംബങ്ങള്‍ക്ക് താമസിക്കാന്‍ അനുവാദം നല്‍കുന്നില്ലെന്ന് പരാതി. കുടില്‍ കെട്ടി താമസം തുടങ്ങിയ മൂന്ന് കുടുംബങ്ങളുടെ താല്‍ക്കാലിക ഷെഡ് സാമൂഹിക വിരുദ്ധര്‍ നശിപ്പിച്ചു.

മൂന്ന് വികലാംഗരടക്കമുള്ള മത്സ്യത്തൊഴിലാളികള്‍ക്കാണ് ഒന്നരവര്‍ഷം മുമ്പ് സര്‍ക്കാര്‍ ഭൂമി നല്‍കിയത്. വില്ലേജ് ഓഫീസിനടുത്ത പഞ്ചായത്ത് പുറംപോക്ക് ഭൂമിയിലെ 1154/1 സര്‍വേ നമ്പറിലെ 36 സെന്റ് സ്ഥലമാണ് ഭൂമി ഇല്ലാത്തവര്‍ക്ക് മൂന്ന് സെന്റ് വീതം പട്ടയം നല്‍കിയത്.

സര്‍ക്കാര്‍ ഭൂമി അളന്ന് തിട്ടപ്പെടുത്താത്തതിനാല്‍ കുടുംബങ്ങള്‍ ആശങ്കയിലാണ്. പരിസരവാസികളായ ആളുകളാണ് ഇവരെ താമസിപ്പിക്കുന്നതിന് തടസം നില്‍ക്കുന്നതെന്നാണ് ആരോപണം. കലക്ടറുമായി ബന്ധപ്പെട്ടപ്പോള്‍ പകരം വേറെ ഭൂമി അനുവദിച്ചു തരാമെന്നാണ് പറയുന്നതെന്ന് പട്ടയം ലഭിച്ച വികലാംഗരായ ആസ്യമ്മ, മുഹമ്മദ് കാസിമി എന്നിവര്‍ പറയുന്നു.

സാമൂഹിക വിരുദ്ധര്‍ നടത്തുന്ന അക്രമങ്ങള്‍ക്കെതിരെ പോലീസില്‍ പരാതിപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്ന് ഇവര്‍ പറയുന്നു. ആരിക്കാടിയിലെ ആറ് മത്സ്യത്തൊഴിലാളികള്‍ക്കും മറ്റുപ്രദേശങ്ങിളില്‍ നിന്നെത്തിയ ആറ് കുടുംബങ്ങള്‍ക്കുമാണ് ബംബ്രാണ ചൂരിത്തടുക്കയില്‍ സര്‍ക്കാര്‍ സ്ഥലം അനുവദിച്ചത്.

വാര്‍ത്താസമ്മേളനത്തില്‍ ആസ്യമ്മ, മുഹമ്മദ് കാസിമി, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി പി.കെ അബ്ദുല്ല, കെ രാമകൃഷ്ണന്‍, അബ്ദുല്‍ ലത്വീഫ്, മൊയ്തീന്‍ കുഞ്ഞി എന്നിവര്‍ സംബന്ധിച്ചു.

സീറോ ലാന്‍ഡ് ലസ് പദ്ധതിയിലൂടെ ഭൂമി ലഭിച്ച കുടുംബങ്ങള്‍ ആശങ്കയില്‍


Keywords : Kasaragod, Kerala, Press Meet, Complaint, Natives, Land, WPI, Bambrana. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia