കാസര്‍കോട് റോട്ടറി പൂക്കള മല്‍സരം സംഘടിപ്പിക്കുന്നു
Aug 20, 2012, 18:45 IST
കാസര്‍കോട്: കാസര്‍കോട് റോട്ടറി ക്ലബിന്റെ ആഭിമുഖ്യത്തില്‍ വിവിധ സ്ഥാപനങ്ങള്‍ക്കായി പൂക്കള മല്‍സരം സംഘടിപ്പിക്കുന്നു. ആഗസ്ത് 26ന് ഞായറാഴ്ചയാണ് മല്‍സരം സംഘടിപ്പിക്കുക.
മല്‍സരത്തില്‍ പങ്കെടുക്കുന്ന സ്ഥാപനങ്ങള്‍ ഉച്ചക്ക് ഒരുമണിക്ക് മുമ്പേ അവരവരുടെ സ്ഥാപനത്തില്‍ പൂക്കളം ഒരുക്കിയിരിക്കണം. ഉച്ചക്ക് രണ്ടുമണിയോടു കൂടി വിധികര്‍ത്താക്കള്‍ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് വിധി നിര്‍ണയിക്കുന്നതാണ്.
മല്‍സരത്തില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന സ്ഥാപനങ്ങള്‍ ആഗസ്ത് 25 ശനിയാഴ്ചയ്ക്ക് മുമ്പേ പേരുകള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ സമ്മാനിക്കും. ഒരുക്കുന്ന പൂക്കളം 6x6 അടിയില്‍ കവിയരുത്.

Keywords: Pookkalam competition, Rotary club, Kasaragod