city-gold-ad-for-blogger

പൂച്ചക്കാട് കോഴിവണ്ടി അപകടം: ഡ്രൈവർക്കും സഹായിക്കും പരിക്ക്, നിരവധി കോഴികൾ ചത്തു

Poultry truck accident scene in Poochakad, Kerala
Photo: Arranged

● ഞായറാഴ്ച രാവിലെ ആറുമണിയോടെയായിരുന്നു അപകടം.
● തമിഴ്നാട് സ്വദേശിയായ ഡ്രൈവർക്ക് സാരമായ പരിക്ക്.
● വാഹനത്തിൽ കുടുങ്ങിയവരെ നാട്ടുകാർ പുറത്തെടുത്തു.
● പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ബേക്കൽ: (KasargodVartha) പള്ളിക്കര പൂച്ചക്കാട് കെഎസ്ടിപി റോഡിൽ കോഴിവണ്ടി കലുങ്കിലിടിച്ച് ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. ഈ അപകടത്തിൽ നിരവധി കോഴികൾ ചത്തു.

പൂച്ചക്കാട് അരയാൽത്തറയ്ക്ക് സമീപം ഞായറാഴ്ച രാവിലെ ആറുമണിയോടെയാണ് കോഴികളുമായി പോവുകയായിരുന്ന പിക്കപ്പ് വാൻ അപകടത്തിൽപ്പെട്ടത്.

Poultry truck accident scene in Poochakad, Kerala

അപകടത്തിൽ തമിഴ്നാട് സ്വദേശിയായ ഡ്രൈവർ സെൽവന് (38) സാരമായി പരിക്കേറ്റു. സഹായിക്ക് ഗുരുതരമായ പരിക്കുകളില്ല. നാട്ടുകാരും വിവരമറിഞ്ഞെത്തിയ പൊലീസും ചേർന്ന് വാഹനത്തിൽ കുടുങ്ങിയ ഇരുവരേയും പുറത്തെടുത്ത് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് സെൽവനെ പരിയാരം കണ്ണൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Poultry truck accident scene in Poochakad, Kerala

അപകടത്തെ തുടർന്ന് പിക്കപ്പിന്റെ മുകളിൽ ഉണ്ടായിരുന്ന കോഴിക്കൂടുകൾ തെറിച്ചുവീണ് നിരവധി കോഴികൾ ചത്തു. തമിഴ്നാട്ടിൽ നിന്ന് മംഗലാപുരത്തേക്ക് കോഴികളെ കൊണ്ടുപോവുകയായിരുന്നു ഈ വാഹനം.

 

പൂച്ചക്കാട്ടെ ഈ അപകടത്തെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.

Summary: A chicken truck collided with a culvert in Poochakkad, Bekal, injuring the driver and helper. Many chickens being transported from Tamil Nadu to Mangaluru died in the accident that occurred early Sunday morning.

#KeralaAccident, #Poochakkad, #ChickenTruck, #RoadAccident, #Injured, #Bekal

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia