പോളിടെക്‌നിക്ക് ചാന്‍സ് ഇന്റര്‍വ്യൂ ഓഗസ്റ്റ് 9, 10 തിയ്യതികളില്‍
Aug 6, 2012, 16:55 IST
കാസര്‍കോട്: ജില്ലയിലെ പോളിടെക്‌നിക്ക് കോളേജുകളില്‍ റഗുലര്‍ ഡിപ്ലോമാ കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളില്‍ പ്രവേശനം നല്‍കുന്നതിന് ആഗസ്റ്റ് 9, 10 തീയ്യതികളില്‍ പെരിയയിലുള്ള കാസര്‍കോട് ഗവ.പോളിടെക്‌നിക്ക് കോളേജിലെ ഓഡിറ്റോറിയത്തില്‍ ചാന്‍സ് ഇന്റര്‍വ്യൂ നടത്തുന്നു.
ഓഗസ്റ്റ് ഒന്‍പതിലെ ഇന്റര്‍വ്യൂവില്‍ സ്ട്രീം ഒന്ന് റാങ്ക് ലിസ്റ്റില്‍ നിന്ന് 1300-ാം റാങ്ക് വരെയുള്ള എല്ലാ വിഭാഗക്കാര്‍ക്കും മറ്റു പിന്നോക്ക ഹിന്ദു, (ഒബിഎച്ച്) ഈഴവ എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന 1400-ാം റാങ്ക് വരെയുള്ളവര്‍ക്കും മുസ്ലീം വിഭാഗത്തില്‍പ്പെട്ട 4000 റാങ്ക് വരെയുള്ളവര്‍ക്കും പങ്കെടുക്കാം. കൂടാതെ, ടി.എച്ച്.എസ്.എല്‍.സി, വി.എച്ച്.എസ്.സി, ഐ.ടി.ഐ, ലാറ്റിന്‍ കാത്തലിക്, മറ്റു പിന്നോക്ക കൃസ്ത്യന്‍, അനാഥര്‍, പട്ടികജാതി, പട്ടികവര്‍ഗ്ഗം, മറ്റര്‍ഹ സമുദായം എന്നീ വിഭാഗങ്ങളില്‍ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും പങ്കെടുക്കാം. ഒട്ടോമൊബൈല്‍, മെക്കാനിക്കല്‍ ബ്രാഞ്ചുകളില്‍ പെണ്‍കുട്ടികള്‍ക്ക് സംവരണം ചെയ്തിട്ടുള്ള ഓരോ സീറ്റിലേക്ക്, ബന്ധപ്പെട്ട ബ്രാഞ്ചില്‍ പ്രവേശനം ആഗ്രഹിക്കുന്ന റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട എല്ലാ പെണ്‍കുട്ടികള്‍ക്കും 9-ാം തീയ്യതി നടത്തുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.
ഓഗസ്റ്റ് 10ന് തൃക്കരിപ്പൂര്‍ ഗവണ്‍മെന്റ് പോളിടെക്‌നിക്ക് കോളേജിലെ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് ആന്റ് ബിസിനസ് മാനേജ്‌മെന്റ് കോഴ്‌സിന് മാത്രമാണ് പ്രവേശനം നല്‍കുന്നത്. സ്ട്രീം രണ്ടിലെ റാങ്കാണ് ഇതിന് പരിഗണിക്കുന്നത്. 1750 റാങ്ക് വരെയുള്ള എല്ലാവര്‍ക്കും, ഐ.ടി.ഐ, വി.എച്ച്.എസ്.സി ഈഴവ, മുസ്ലീം, എല്‍.സി, മറ്റു പിന്നോക്ക ഹിന്ദുക്കള്‍, പട്ടികജാതി/പട്ടികവര്‍ഗ്ഗം, മറ്റര്‍ഹ സമുദായം (ഒ.ഇ.സി), അനാഥര്‍ എന്നീ വിഭാകത്തില്‍പ്പെട്ട എല്ലാവര്‍ക്കും പങ്കെടുക്കാം. ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ അതാത് ദിവസം 10 മണിക്കുള്ളില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.
അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ നല്‍കിയ ഓപ്ഷനില്‍ മാറ്റം വരുത്താന്‍ അനുവദിക്കുന്നതാണ്. ഇപ്പോള്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികള്‍ സ്ഥാപനമോ ബ്രാഞ്ചോ മാറാന്‍ ഓപ്ഷന്‍ മാറ്റി നല്‍കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതാണ്. ഇന്റര്‍വ്യൂ സമയത്ത് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ ആസ്സല്‍ ഹാജരാക്കണം. ടി.സി ഹാജരാക്കാന്‍ സമയം അനുവദിക്കുന്നതാണ്. ഫീസായി 3000 രൂപ കരുതണം. വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട ഫോണ്‍: 04672234020, 04672211400, 04672203110.

Keywords: Polytechnic, Chance interview, Kasaragod