കുമ്പളയില്‍ പോളി ടെക്‌നിക്ക്, സീതാംഗോളിയില്‍ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസ്; പുതിയ പദ്ധതികള്‍ക്ക് അംഗീകാരം
Feb 18, 2016, 10:30 IST
ഉപ്പള: (www.kasargodvartha.com 18.02.2016) മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ കുമ്പളയില്‍ സര്‍ക്കാര്‍ പോളി ടെക്‌നിക്ക് അനുവദിച്ചു. ഉപ്പള ടൗണ്‍ വികസനത്തിന് മൂന്നു കോടി രൂപയും അനുവദിച്ചതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചു. ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിച്ച പി.ബി അബ്ദുര്‍ റസാഖ് എംഎല്‍എ മണ്ഡലത്തിന്റെ പിന്നോക്കാവസ്ഥ ചൂണ്ടിക്കാട്ടി പദ്ധതികള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മറുപടി പ്രസംഗത്തിലാണ് രണ്ട് പദ്ധതികളും സര്‍ക്കാര്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞത്.
സീതാംഗോളി ആസ്ഥാനമായി പുതിയ കെ.എസ്.ഇ.ബി സെക്ഷന്‍ ഓഫീസ് നടപടി ക്രമങ്ങളും പൂര്‍ത്തീകരിച്ച് സര്‍ക്കാറില്‍ നിന്നും അനുമതി ലഭിച്ചതായി പിബി അബ്ദുര്‍ റസാഖ് എം.എല്‍എ അറിയിച്ചു. അംഗടിമുഗര്‍, നായ്ക്കാപ്പ്, ബേള ചര്‍ച്ച്, മായിപ്പാടി പ്രദേശങ്ങളിലെ 15,000 കര്‍ഷകര്‍ക്കും സാധാരണ കുടുംബങ്ങള്‍ക്കും ഇതുമൂലം പ്രയോജനം ലഭിക്കുമെന്നും എം.എല്‍.എ പറഞ്ഞു.
കാരുണ്യ ബലവനന്റ് സ്കീമില്‍പെടുത്താനുള്ള സര്‍ക്കാര്‍ തീരൂമാനം സ്വാഗതാര്‍ഹം
കാസര്‍കോട്: www.kasargodvartha.com 18.02.2016) മംഗലാപുരം ആസ്പത്രികളില്‍ ചികിത്സ തേടുന്ന രോഗികളെ കാരുണ്യ ബലവനന്റ് സ്കീമില്‍ പെടുത്താനുള്ള സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. ഈ പ്രഖ്യാപനം പാവപ്പെട്ട രോഗികള്‍ക്ക് ഏറെ ആശ്വാസം പകരുന്നതാണ്.
തീരുമാനമെടുത്ത സര്‍ക്കാറിനെയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെയും എം.എല്‍.എ അഭിനന്ദനമറിയിച്ചു.
Keywords: Kumbala, Polytechnic, Seethangoli, Uppala, Manjeshwaram, Oommen Chandy, kasaragod.