പോളി. പ്രവേശനം: ചാന്‍സ് ഇന്റര്‍വ്യു 25, 26, 27 തീയ്യതികളില്‍
Jun 20, 2012, 12:25 IST
കാസര്‍കോട്: ജില്ലയിലെ കാസര്‍കോട്(പെരിയ), കാഞ്ഞങ്ങാട്, ത്യക്കരിപ്പൂര്‍ പോളിടെക്‌നിക്ക് കോളേജുകളിലേക്കുള്ള ഈ വര്‍ഷത്തെ പ്രവേശനത്തിനുള്ള ചാന്‍സ് ഇന്റര്‍വ്യൂ ജൂണ്‍ 25, 26, 27 തീയ്യതികളില്‍ പെരിയയിലുള്ള കാസര്‍കോട് ഗവ. പോളിടെക്‌നിക്ക് കോളേജില്‍ വെച്ച് നടക്കും.
ഈ വര്‍ഷം പോളിടെക്‌നിക്കുകളില്‍ ഒന്നാം ഒപ്ഷന്‍ ലഭിച്ച പ്രവേശനം നേടിയവരും താഴ്ന്ന ഒപ്ഷന്‍ നേടി ഉയര്‍ന്ന ഒപ്ഷന് താത്പര്യമില്ലാത്തവരും ചാന്‍സ് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കേണ്ടതില്ല. അല്ലാത്ത നിലവില്‍ പ്രവേശനം നേടി, ഉയര്‍ന്ന ഒപ്ഷനിലേക്ക് ആഗ്രഹമുള്ള നിശ്ചിത റാങ്ക് വരെയുള്ളവരും അതാത് ദിവസങ്ങളില്‍ പങ്കെടുക്കണം. ഇന്റര്‍വ്യു ദിവസങ്ങളില്‍ രാവിലെ 8 മണി മുതല്‍ 11 മണി വരെയാണ് രജ്‌സട്രേഷന്‍ സമയം.
വൈകി വരുന്നവരെ യാതൊരു കാരണവശാലും ഇന്റര്‍വ്യുവിന് പങ്കെടുക്കുവാന്‍ അനുവദിക്കുന്നതല്ല. 25 ന് തിങ്കളാഴ്ച റാങ്ക് നമ്പര്‍ 750 വരെയുള്ളവര്‍ക്കും, 26 ന് ചൊവ്വാഴ്ച ഈഴവ, പിന്നോക്ക ഹിന്ദു - 800, മുസ്ലിം - 900, വി.എച്ച്.എസ്.സി. - 2000, പട്ടിക ജാതി, പട്ടിക വര്‍ഗ്ഗം, ഐ.ടി.ഐ. - 3000, ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ - 4000 എന്നീ റാങ്ക് വരെയുള്ളവര്‍ക്കും ലാറ്റിന്‍ കത്തോലിക്ക്, പിന്നോക്ക ക്രിസ്ത്യന്‍, വികലാംഗര്‍, ഓര്‍ഫന്‍ എന്നീ കാറ്റഗറിയില്‍പെടുന്ന മുഴുവന്‍ റാങ്കുകാര്‍ക്കും പങ്കെടുക്കാം.
27 ന് ബുധനാഴ്ച കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ത പോളിടെക്‌നിക്ക് കോളേജിലെ സ്വാശ്രയ കോഴ്‌സായ 'ഇലക്‌ട്രോണിക്‌സ് ആന്റ് കമ്മ്യൂണിക്കേഷന്‍' കോഴ്‌സിന് താത്പര്യമുള്ള മുഴുവന്‍ റാങ്ക്കാര്‍ക്കും പങ്കെടുക്കാം. ഈ കോഴ്‌സിന് വാര്‍ഷിക ഫീസ് 22500 രൂപയാണ്.

ത്യക്കരിപ്പൂര്‍ പോളിടെക്‌നിക്കില്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്റ് ബിസിനസ്സ് മാനേജ്‌മെന്റ് കോഴ്‌സിന് താത്പര്യമുള്ള റാങ്ക് 1500 വരെയുള്ളവരും 27 ന് ഹാജരാകണം. ചാന്‍സ് ഇന്റര്‍വ്യൂവിന് പങ്കെടുക്കുന്നവര്‍ മുഴുവന്‍ സര്‍ട്ടിഫിക്കറ്റുകളും ഒറിജിനല്‍ തന്നെ ഹാജരാക്കണം. പോളിടെക്‌നിക്കില്‍ ഇതിനോടകം പ്രവേശനം നേടിയവര്‍ അഡ്മിഷന്‍ സ്ലിപ്പ് ഹാജരാക്കിയാല്‍ മതിയാകും.
വിവരങ്ങള്‍ 0467-2234020, 2203110, 2211400 എന്നീ നമ്പറുകളില്‍ നിന്നും, www.polyadmission.org എന്ന
വെബ്‌സൈറ്റില്‍ നിന്നും അറിയാവുന്നതാണ്.

Keywords: Polytechnic, Admission, Chance interview, Kasaragod