കാസര്‍കോട്ട് പോളിംഗ് 70 ശതമാനം കടന്നു; കൂടുതല്‍ പോളിംഗ് തൃക്കരിപ്പൂരിലും ഉദുമയിലും
May 16, 2016, 19:51 IST
കാസര്‍കോട്: (www.kasargovartha.com 16.05.2016) വോട്ടെടുപ്പ് സമയം അവസാനിച്ചപ്പോള്‍ കാസര്‍കോട്ട് പോളിംഗ് 70 ശതമാനം കടന്നു. പോളിംഗ് ശതമാനം ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ജില്ലാ കലക്ടര്‍ ഇ ദേവദാസ് കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ആറ് മണിയാവുമ്പോള്‍ അനൗദ്യോഗിക കണക്കുകള്‍ പ്രകാരം 72.64 ശതമാനമാണ് കാസര്‍കോട് ജില്ലയിലെ പോളിംഗ്. ജില്ലാ ഭരണകൂടം നല്‍കുന്ന കണക്കനുസരിച്ച് 69.9 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആറ് മണിക്ക് ശേഷവും ക്യൂവിലുണ്ടായിരുന്നവര്‍ക്ക് ടോക്കണ്‍ നല്‍കിയതിനാല്‍ കൃത്യമായ പോളിംഗ് ശതമാനം ലഭിച്ചുവരുന്നതേയുള്ളൂ.
ജില്ലയില്‍ തൃക്കരിപ്പൂരിലും ഉദുമയിലുമാണ് ഉയര്‍ന്ന പോളിംഗ്. തൃക്കരിപ്പൂരില്‍ 75.71 ശതമാനവും ഉദുമയില്‍ 74.69 ശതമാനവുമാണ് പോളിംഗ്. കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 71.5 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. കാസര്‍കോട് 71 ശതമാനമാണ് പോളിംഗ്. ബി ജെ പി അക്കൗണ്ട് തുറക്കുമെന്ന് പ്രതീക്ഷിക്കുന്ന മഞ്ചേശ്വരം നിയോജക മണ്ഡലത്തിലാണ് ഏറ്റവും കുറവ് പോളിംഗ് നടന്നത്. ഇവിടെ 70.07 ശതമാനം പേരാണ് വോട്ട് രേഖപ്പെടുത്തിയത്.
ശക്തമായ മത്സരം നടക്കുന്ന കാസര്‍കോട്, മഞ്ചേശ്വരം, ഉദുമ മണ്ഡലങ്ങളില്‍ പോളിംഗ് ഇനിയും കൂടാനാണ് സാധ്യത.
Keywords: Kasaragod, Manjeshwaram, Trikaripur, Uduma, Kanhangad, Election 2016, Votting, Polling, Collector,