പാര്‍ട്ടിപ്പോര് മറന്ന് ഒരു കൈനോക്കാന്‍ ക്രിക്കറ്റ് പിച്ചില്‍ ജനപ്രതിനിധികള്‍
Apr 1, 2012, 15:08 IST
നാസ്‌ക് പ്രീമിയര്‍ ലീഗ് മത്സരത്തിലാണ് ജനപ്രതിനിധികള്‍ അണിനിരന്ന് കായിക രംഗത്തും തങ്ങള്‍ക്ക് ഒരു കൈ നോക്കാനാകുമെന്ന് തെളിയിച്ചത്. മുണ്ടും മാടിക്കുത്തി നഗരസഭാ ചെയര്‍മാന്‍ ടി.ഇ. അബ്ദുല്ലയും എന്‍.എ. നെല്ലിക്കുന്നും കളത്തിലിറങ്ങിയപ്പോള്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍ അര്‍ജുനന്‍ തായലങ്ങാടി പാന്റ്‌സും ടീഷര്‍ട്ടുമണിഞ്ഞ് വേറിട്ടുനിന്നു.

കൗണ്‍സിലേഴ്‌സ് ടീമില്‍ അര്‍ജുനന്‍ തായലങ്ങാടി, അബ്ബാസ് ബീഗം, മുഹമ്മദ്കുഞ്ഞി തായലങ്ങാടി, ഖാലിദ് പച്ചക്കാട്, മുഹമ്മദ്കുഞ്ഞി തുരുത്തി, മുഷ്താഖ് ചേരങ്കൈ, മജീദ് കൊല്ലമ്പാടി, കുഞ്ഞിമൊയ്തീന്‍ ബാങ്കോട്, റാഷിദ് പൂരണം എന്നിവരും, പഞ്ചായത്ത് ടീമില്‍ സി.ബി.അബ്ദുല്ല ഹാജി, സി.മധു, സി.വി. കൃഷ്ണന്‍, സദാനന്ദന്‍, ദിവാകരന്‍ പൈക്ക, ചന്തുക്കുട്ടി, സലീം എന്നിവരും കളിക്കാനിറങ്ങി.
സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ സ്വര്‍ണ്ണമെഡല്‍ നേടിയ നായന്മാര്‍മൂല തന്‍ബീഹുല്‍ ഇസ്‌ലാം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കെ.ബി. ബിബിന്‍, രസ്‌ന മോള്‍, കായികാധ്യാപകന്‍ അച്യുതന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ആറ് ടീമുകള്‍ ഏറ്റുമുട്ടുന്ന എന്‍.പി.എല്‍ മത്സരത്തിന്റെ ഫൈനല്‍ ഞായറാഴ്ച വൈകിട്ട് നടക്കും. ചെര്‍ക്കളം അബ്ദുല്ല , സി.ടി. അഹമ്മദ്‌ലി, പാദൂര്‍ കുഞ്ഞാമു ഹാജി, എന്‍.എ. അബുബക്കര്‍ തുടങ്ങിയവര്‍ മത്സരം കാണാനെത്തി. അതിനിടെ കൗണ്‍സിലേഴ്‌സ് ടീമിനുവേണ്ടി ജില്ലാ പഞ്ചായത്തംഗം പാദൂര്‍ കുഞ്ഞാമുവില്‍ നിന്ന് എ. അബ്ദുല്‍ റഹ്മാന്‍ സമ്മാനമേറ്റുവാങ്ങുമ്പോള്‍ മുന്‍ മന്ത്രിമാരായ സി.ടി. അഹമ്മദലി, ചെര്‍ക്കളം അബ്ദുല്ല തുടങ്ങിയവര്‍ രംഗത്തിന് സാക്ഷികളായി.