city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പോലീസ് മുന്നറിയിപ്പ് നല്‍കുന്നു; അര്‍ദ്ധരാത്രിയായാല്‍ അലഞ്ഞുതിരിഞ്ഞു നടക്കരുത്, പിടിവീഴും!

കാസര്‍കോട്: (www.kasargodvartha.com 12.11.2018) അര്‍ദ്ധരാത്രിയായാല്‍ അലഞ്ഞുതിരിഞ്ഞു നടക്കരുതെന്നും കാരണമില്ലാതെ നഗരം ചുറ്റുന്നവരെ പിടികൂടി ചോദ്യം ചെയ്യുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. കൂട്ടംകൂടി നില്‍ക്കരുതെന്നും ക്ലബ് പ്രവര്‍ത്തകരാണെങ്കില്‍ ക്ലബിനുള്ളില്‍ തന്നെ ഒത്തുകൂടണമെന്നും റോഡരികില്‍ ടെന്റ് കെട്ടിയും ഇരിപ്പിടമൊരുക്കിയും കൂട്ടംകൂടി നില്‍ക്കരുതെന്നും പോലീസ് അറിയിച്ചു. ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും പോലീസ് പറഞ്ഞു.

നഗരത്തില്‍ ആവശ്യമില്ലാതെ കറങ്ങുന്ന വാഹനങ്ങള്‍ കസ്റ്റഡിയിലെടുത്ത് കേസെടുക്കുമെന്നും പോലീസ് അറിയിച്ചു. സംശയസാഹചര്യത്തില്‍ ഏത് വാഹനം കണ്ടാലും തടഞ്ഞ് പരിശോധിക്കുമെന്നും കഞ്ചാവ്- ലഹരി മാഫിയകളെ വളരാന്‍ ഒരു തരത്തിലും അനുവദിക്കില്ലെന്നും കാസര്‍കോട് നഗരത്തില്‍ ജനങ്ങളുടെ സമാധാനം ഉറപ്പുവരുത്തുമെന്നും കാസര്‍കോട് ടൗണ്‍ പോലീസ് അറിയിച്ചു.
പോലീസ് മുന്നറിയിപ്പ് നല്‍കുന്നു; അര്‍ദ്ധരാത്രിയായാല്‍ അലഞ്ഞുതിരിഞ്ഞു നടക്കരുത്, പിടിവീഴും!

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Police, Police Warning night out
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia