നഗരത്തില്‍ രാജസ്ഥാന് യുവതികള്‍ കവര്ച്ചക്കിറങ്ങിയതായി മുന്നറിയിപ്പ്
Aug 9, 2012, 18:46 IST

കാസര്‍കോട്: നഗരത്തില്‍ അഭൂതപൂര്‍വമായ പെരുന്നാള്‍ വിപണിയിലെ ജനത്തിരക്കിനിടയില്‍ പോക്കറ്റടിക്കും പിടിച്ചുപറിക്കുമായി ഒരു സംഘം ഉത്തരേന്ത്യന്‍ യുവതികള്‍ രംഗത്തിറങ്ങിയതായി പോലീസ് മുന്നറിയിപ്പ് നല്കി. രാജസ്ഥാനികളായ ഇവരില്‍ ചിലരെ കൈയ്യോടെ പിയിതൂടി നാട് കടത്തിയതായി പോലീസ് അറിയിച്ചു.
ഇരുപതോളം വരുന്ന സുന്ദരികളായ സ്ത്രീകളും പെണ്‍കുട്ടികളുമാണ് ഈ സംഘത്തിലുള്ളത്. ഇവരുടെ കൂടെ സമര്‍ത്ഥരായ എട്ടും,പത്തും, പന്ത്രണ്ടും വയസുള്ള കുട്ടികളുമുണ്ട്. കുട്ടികളാണ് തിരക്കില്‍ മാല മോഷണവും ബാഗ് കവര്‍ച്ചയും നടത്തുന്നത്. ഒരാള്‍ കവര്‍ച്ച ചെയ്യുന്ന സാധനങ്ങള്‍ നിമിഷനേരം കൊണ്ട് കൈമാറി സ്ത്രീകളുടെ കൈയ്യിലെത്തുന്നു. കൈയ്യിലെത്തുന്ന മുതലുകള്‍ ഇവര്‍ രഹസ്യ ഭാഗങ്ങളിലാണ് ഒളിപ്പിക്കുന്നത്.
തിരക്കുള്ള ബസുകളില്‍ കയറി ഉന്തും തള്ളും സൃഷ്ടിച്ച് യാത്രക്കാരായ സ്ത്രീകളുടെ കഴുത്തില്‍ നിന്നും കാലില്‍ നിന്ന്പോലും അറിയാതെയാണ് സ്വര്‍ണം കവര്‍ച്ച ചെയ്യുന്നത്. ലേഡീസ് ബാഗ് തുറക്കാനും അതിനകത്തുള്ള പണവും മൊബൈലും ആഭരണവും മറ്റും കവരാന്‍ ഇവര്‍ക്ക് പ്രത്യേക വൈദഗ്ദ്ധ്യമുണ്ട്.
സാധനങ്ങള്‍ കൈമാറി കിട്ടിയ ആള് നിമിഷ നേരം കൊണ്ട് അടുത്ത സ്റ്റോപ്പിലിറങ്ങും. മറ്റുള്ളവര്‍ പിന്നീടുള്ള സ്റ്റോപ്പില്‍ ഒന്നിച്ചിറങ്ങും. ഇവരെ കണ്ടാല്‍ നാടോടികളാണെന്നോ കവര്ച്ചക്കാരാണെന്നോ തോന്നുകയുമില്ല. തിരക്കുള്ള ബസ്റ്റാന്‍ഡുകളിലും കടകളിലും ഇവരുടെ കവര്‍ച്ച പെരുകുകയാണ്. കഴിഞ്ഞ ദിവസം കാസര്‍കോട് നഗരത്തില്‍ നടന്ന കവര്‍ച്ചകളില്‍ ഇവരുടെ പങ്ക് പോലീസ് അന്വേഷിച്ച് വരികയാണ്. വാടക വീടുകളിലാണ് ഇവരുടെ താമസം. ഭക്ഷണമാകട്ടെ ഫൈവ്സ്റ്റാര്‍ ഫുഡും. ഇവര്‍ക്കു പിന്നില്‍ ചില പ്രമുഖരായ കവര്ച്ചക്കാരുണ്ടന്നാണ് സൂചന.
Keywords: Kasaragod, Perunal, Street, Girl, Police, Robbery, Rajasthan