city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അര്‍ബുദ രോഗത്തിന് മരുന്നിനായി പുറപ്പെട്ടയാളെ പോലീസ് വഴിയില്‍ തടഞ്ഞു; മരുന്ന് എത്തിച്ച് ജനമൈത്രി പോലീസ് വളണ്ടിയര്‍

കാസര്‍കോട്: (www.kasargodvartha.com 23.04.2020) അര്‍ബുദ രോഗത്തിന് മരുന്നിനായി പുറപ്പെട്ടയാളെ പോലീസ് വഴിയില്‍ തടഞ്ഞു.സംഭവം അറിഞ്ഞെത്തിയ ജനമൈത്രി പോലീസ് വളണ്ടിയര്‍ മരുന്ന് എത്തിച്ച് മാതൃകയായി. മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്തിലെ എരിയാല്‍ ജനമൈത്രി പോലീസ് വളണ്ടിയര്‍ നൗഷാദ് ബളളീര്‍ ആണ് അര്‍ബുദ രോഗിക്ക് മരുന്നെത്തിച്ചു കൊടുത്തത്.

കഴിഞ്ഞ ദിവസമാണ് സംഭവം. മഞ്ചേശ്വരം വോര്‍ക്കാടിയില്‍ നിന്ന് കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ പാലിയേറ്റീവ് കെയറിലേക്ക് മരുന്നിന് വേണ്ടി പോകുകയായിരുന്ന രോഗിക്കും കൂടെയുണ്ടായിരുന്നവര്‍ക്കും ട്രിപ്പിള്‍ ലോക് ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ പോലീസ് തടഞ്ഞതിനാല്‍ യാത്ര തുടരാന്‍ സാധിക്കാതെ എരിയാലില്‍ കുടുങ്ങുകയായിരുന്നു.
അര്‍ബുദ രോഗത്തിന് മരുന്നിനായി പുറപ്പെട്ടയാളെ പോലീസ് വഴിയില്‍ തടഞ്ഞു; മരുന്ന് എത്തിച്ച് ജനമൈത്രി പോലീസ് വളണ്ടിയര്‍

സംഭവം അറിഞ്ഞെത്തിയ നൗഷാദ് വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പാലിയേറ്റീവ് ജീവനക്കാര്‍ ഉടന്‍ തന്നെ രജിസ്റ്റര്‍ നടപടികള്‍ കൈകൊള്ളുകയും പെട്ടെന്ന് തന്നെ മരുന്ന് നൗഷാദിന്റെ പക്കല്‍ കൊടുത്ത് വിട്ട് രോഗിക്ക് എത്തിച്ചു നല്‍കുകയുമായിരുന്നു. സേവന രംഗത്തും നാടിന്റെ വികസനത്തിനും സജീവ ഇടപെടലുകള്‍ നടത്തിവരികയാണ് നൗഷാദ്.


Keywords: Kasaragod, Kerala, News, Police, Patient's, Cancer, Police volunteer get medicine for patient

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia