പോലീസ് വാഹനം ലോറിയുമായി കൂട്ടിയിടിച്ചു; എ എസ് ഐ ഉള്‍പ്പെടെ അഞ്ച് പോലീസുകാര്‍ക്ക് പരിക്ക്
Mar 8, 2018, 10:16 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 08.03.2018) രാത്രികാല പട്രോളിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന പോലീസുകാര്‍ സഞ്ചരിച്ച ഔദ്യോഗിക വാഹനം ലോറിയുമായി കൂട്ടിയിടിച്ച് ഏഎസ്ഐ ഉള്‍പ്പെടെ അഞ്ചുപോലീസുകാര്‍ക്ക് പരിക്കേറ്റു. നീലേശ്വരം പോലീസ് സ്റ്റേഷനിലെ എഎസ്ഐ കൊടക്കാട് സ്വദേശി രാമചന്ദ്രന്‍, സിവില്‍ പോലീസ് ഓഫീസര്‍മാരായ പ്രജീഷ്, ബിജു, ശ്രീജിത്ത്, ഹോംഗാര്‍ഡ് കയ്യൂര്‍ സ്വദേശി ദാമോദരന്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ നീലേശ്വരം തേജസ്വിനി സഹകരണ ആശുപത്രിയിലും, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.
ബുധനാഴ്ച പുലര്‍ച്ചെ കാഞ്ഞങ്ങാട് നിന്നും ഡ്യൂട്ടി കഴിഞ്ഞ് നീലേശ്വരം പോലീസ് സ്റ്റേഷനിലേക്ക് മടങ്ങുകയായിരുന്ന പോലീസ് ജീപ്പ് റെയില്‍വേ മേല്‍പ്പാലത്തിലെ ഇറക്കത്തില്‍ വെച്ച് എതിരെ വരികയായിരുന്ന കെഎല്‍ 11 എബി-4946 നമ്പര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പോലീസ് ജീപ്പിന്റെയും ലോറിയുടെയും മുന്‍ഭാഗം തകര്‍ന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Accident, Police, Injured, Kanhangad, Lorry, Police vehicle hit with Lorry; 5 Police officers injured
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Accident, Police, Injured, Kanhangad, Lorry, Police vehicle hit with Lorry; 5 Police officers injured