city-gold-ad-for-blogger

പ്ര­ക­ട­ന­ത്തി­നു നേര്‍­ക്ക് പോ­ലീ­സ് ജീ­പ്പ് ക­യ­റ്റാന്‍ ശ്ര­മി­ച്ചെ­ന്ന് സി.പി.എം

പ്ര­ക­ട­ന­ത്തി­നു നേര്‍­ക്ക് പോ­ലീ­സ് ജീ­പ്പ് ക­യ­റ്റാന്‍ ശ്ര­മി­ച്ചെ­ന്ന് സി.പി.എം

കാസര്‍­കോട്: പി. ജ­യ­രാജ­നെ അ­റ­സ്റ്റു­ചെ­യ്­ത­തില്‍ പ്ര­തി­ഷേ­ധി­ച്ച് കാസര്‍­കോ­ട്ട് സി.പി.എം. പ്ര­വര്‍­ത്ത­കര്‍ ന­ട­ത്തി­യ പ്ര­ക­ട­ന­ത്തി­നു നേര്‍­ക്ക് പോ­ലീ­സ് ജീ­പ്പ് കയ­റ്റി പ്ര­വര്‍­ത്തക­രെ അ­പാ­യ­പ്പെ­ടു­ത്താന്‍ പോ­ലീ­സ് ശ്ര­മി­ച്ച­താ­യി സി.പി.എം. നേ­തൃത്വം ആ­രോ­പി­ച്ചു.

കാസര്‍­കോ­ട്ട് വ്യാ­ഴാഴ്­ച ന­ട­ന്ന സ­മാ­ധാ­ന­പ­രമാ­യ പ്ര­കട­നം അ­ല­ങ്കോ­ല­മാ­ക്കാന്‍ ശ്ര­മി­ച്ച­ത് പോ­ലീ­സാ­ണെന്നും സി.പി.എം. ആ­രോ­പിച്ചു. എം.ജി. റോ­ഡി­ലെ മുസ്ലിം ലീഗ് ഓ­ഫീ­സി­നു­മു­ന്നില്‍ വെ­ച്ച് പ്ര­കട­നം അ­ല­ങ്കോ­ല­മാ­ക്കാന്‍ പോ­ലീ­സ് ശ്ര­മി­ച്ചെന്നും പ്ര­വര്‍­ത്ത­കര്‍ ആ­ത്മ­സ­ംയമ­നം പാ­ലി­ച്ച­തി­നാ­ലാ­ണ് കു­ഴ­പ്പ­ങ്ങള്‍ ആ­ളി­ക്ക­ത്താ­തി­രു­ന്ന­തെന്നും സി.പി.എം. നേ­തൃത്വം പ­റഞ്ഞു.

Keywords: Kasaragod, Police, CPM, Harthal, P. Jayarajan.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia