കുട്ടികളെ കുത്തിനിറച്ച് പോകുന്ന വാഹനങ്ങളെ കുടുക്കാന്‍ പോലീസ് നടപടി
Jun 5, 2013, 18:30 IST
കാസര്‍കോട്: അധ്യായന വര്‍ഷാരംഭത്തോടുകൂടി കുട്ടികളെ വാഹനങ്ങളില്‍ കുത്തി നിറച്ച് സ്‌കൂളില്‍ കൊണ്ടുപോകുന്നതിന്റെ ഫലമായി ഉണ്ടാകുന്ന അപകടങ്ങള്‍ തടയാനും ഇത്തരം അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കുവാനും പോലീസും മോട്ടോര്‍ വാഹന വകുപ്പും ശക്തമായ നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി ജില്ലാ പോലീസ് മേധാവി എസ്. സുരേന്ദ്രന്റെ അധ്യക്ഷതയില്‍ ജില്ലയിലെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍, വിവധ ഓട്ടോ - ടാക്‌സി യൂണിയന്‍ പ്രതിനിധികള്‍, അധ്യാപക പ്രതിനിധികര്‍ എന്നിവരുടെ അടിയന്തിര യോഗം ചേര്‍ന്നു.
വരും ദിവസങ്ങളിലും പോലീസ് - മോട്ടോര്‍ വാഹന വകുപ്പ് എന്നിവ സംയുക്തമായി പരിശോധന ശക്തമാക്കാനും നിയമ ലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ ശക്തമായ നടപടി കൈകൊള്ളുവാനും തീരുമാനിച്ചു. കുട്ടികളെ കയറ്റികൊണ്ടുപോകുന്ന എല്ലാ സ്‌കൂള്‍ ബസുകളിലും സ്പീഡ് ഗവര്‍ണര്‍ ഘടിപ്പിക്കേണ്ടതും ബാഗ് മുതലായവ സൂക്ഷിക്കുന്നതിന് പ്രത്യേക സൗകര്യമുണ്ടായിരിക്കേണ്ടതുമാണ്.
വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി കയറ്റുന്നതിനും ഇറക്കുന്നതിനും ഡോര്‍ അറ്റന്‍ഡറെ നിര്‍ബന്ധമായും നിയമിച്ചിരിക്കണം. ഈ നിയമങ്ങള്‍ ലംഘിക്കുന്ന വാഹനങ്ങളുടെ പെര്‍മിറ്റ്, ഡ്രൈവര്‍മാരുടെ ലൈസന്‍സ് എന്നിവ റദ്ദ് ചെയ്യുന്ന നടപടി സ്വീകരിക്കും. ട്രാഫിക്ക് നിയമം ശക്തമായി നടപ്പാക്കുന്നതിന്റെ ഭാഗമായി കാസര്‍കോട്ട് പുതുതായി ട്രാഫിക്ക് പോലീസ് ഇന്‍സ്‌പെക്ടറെ നിയമിച്ചിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവിയുടെ ചേമ്പറില്‍ ചേര്‍ന്ന യോഗത്തില്‍ മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍മാരായ ഷോയ് വര്‍ഗീസ്, ബെന്നിപോള്‍, ട്രാഫിക്ക് പോലീസ് ഇന്‍സ്‌പെക്ടര്‍ പ്രേംസദന്‍, വിവിധ സ്‌കൂള്‍ അധ്യാപക പ്രതിനിധികള്‍, ഓട്ടോടാക്‌സി യൂണിയന്‍ പ്രതിനിധികള്‍ മുതലായവര്‍ സംബന്ധിച്ചു.