രണ്ടാഴ്ചക്കിടെ കൊലക്കേസുകളില്‍ അറസ്റ്റിലായത് 3 പേര്‍; ജില്ലയിലുടനീളം അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് പോലീസ് ഊര്‍ജിതമാക്കി; യാതൊരു രേഖകളുമില്ലാത്തവരെ നാടുകടത്തി
Nov 18, 2017, 11:59 IST
കാസര്‍കോട്: (www.kasargodvartha.com 18.11.2017) ജില്ലയിലുടനീളം അന്യസംസ്ഥാന തൊഴിലാളികളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് പോലീസ് ഊര്‍ജിതമാക്കി. ഇവരെ മൊബൈല്‍ ആപ്പു വഴിയുള്ള ഇ-രേഖയില്‍ രജിസ്റ്റര്‍ ചെയ്യുകയാണ് ചെയ്യുന്നത്. യാതൊരു രേഖകളുമില്ലാത്തവരെ നാടുകടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു. രണ്ടാഴ്ചക്കിടെ രണ്ട് കൊലക്കേസുകളില്‍ മൂന്ന് അന്യസംസ്ഥാന തൊഴിലാളികളാണ് അറസ്റ്റു ചെയ്തത്.
ചെര്‍ക്കളയില്‍ അന്യസംസ്ഥാന തൊഴിലാളിയായ യുവാവ് കൊല്ലപ്പെട്ട കേസില്‍ കര്‍ണാടക സ്വദേശികളായ രണ്ടുപേരെയും, അമ്പലത്തറ ഇരിയ പൊടവടുക്കത്തെ ലീലയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ബംഗാള്‍ സ്വദേശിയായ യുവാവിനെയുമാണ് പോലീസ് അറസ്റ്റു ചെയ്തത്. അന്യസംസ്ഥാന തൊഴിലാളികള്‍ ഉള്‍പെട്ട കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചുവന്നതോടെയാണ് ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായുള്ള നടപടികള്‍ പോലീസ് ഊര്‍ജിതമാക്കിയത്.
എല്ലാ പോലീസ് സ്‌റ്റേഷന്‍ പരിധികളിലും കഴിയുന്ന അന്യസംസ്ഥാന തൊഴിലാളികളെ സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍മാത്രം രണ്ടു ദിവസത്തിനകം 150 പേരുടെ വിവരങ്ങളാണ് പോലീസ് ശേഖരിച്ചത്. ഇതില്‍ യാതൊരു രേഖകളുമില്ലാത്തവരെ നാടുകടത്തി. തെരുവിലും നിരവധി അന്യസംസ്ഥാന തൊഴിലാളികള്‍ കഴിയുന്നുണ്ടെന്നാണ് വിവരം. ഇവരെ കുറിച്ച് വിവരം ശേഖരിക്കുന്നതിനും പോലീസ് നടപടി സ്വീകരിച്ചിട്ടുണ്ട്. തൊഴിലാളികളെ ജോലിക്കെത്തിച്ച് തൊഴിലെടുപ്പിക്കുന്ന മേസ്തിരിമാര്‍ക്കും കോണ്‍ട്രാക്ടര്‍മാര്‍ക്കും യാതൊരു രേഖയുമില്ലാതെ അന്യസംസ്ഥാന തൊഴിലാളികളെ ജോലി ചെയ്യിപ്പിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഒരു മാസത്തിനുള്ളില്‍ തന്നെ ജില്ലയിലുള്ള അന്യസംസ്ഥാന തൊഴിലാളികളെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാനാണ് പോലീസിന്റെ ശ്രമം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Police, Registration, Police-station, Police to take Information of Other state employees.