മണല്‍ സംഭരിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുന്ന സ്ഥല ഉടമകള്‍ക്കെതിരെ പോലീസ് നടപടി ശക്തമാക്കുന്നു
Oct 15, 2016, 20:20 IST
വിദ്യാനഗര്‍: (www.kasargodvartha.com 15/10/2016) മണല്‍ സംഭരിക്കാന്‍ പുഴയോരത്ത് സൗകര്യം ചെയ്തുകൊടുക്കുന്ന സ്ഥല ഉടമകള്‍ക്കെതിരെ പോലീസ് നടപടി ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി ഒരാള്‍ക്കെതിരെ വിദ്യാനഗര്‍ പോലീസ് കേസെടുത്തു. പാണലത്തെ സലാമിനെതിരെയാണ് കേസെടുത്തതെന്ന് വിദ്യാനഗര്‍ എസ് ഐ അജിത് കുമാര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.
ചന്ദ്രഗിരിപ്പുഴയില്‍ പാണലം ഭാഗത്ത് അനധികൃത മണലെടുപ്പ് നടക്കുന്നതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് വ്യാപകമായി പരിശോധന നടത്തിവരികയായിരുന്നു. മണല്‍ ലോബിയുടെ പ്രവര്‍ത്തനം കാരണം പുഴകള്‍ നശിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന തലത്തില്‍ തന്നെ ശക്തമായ നടപടി സ്വീകരിക്കാന്‍ പോലീസ് തീരുമാനിച്ചിരിക്കുന്നത്.
മണല്‍ സംഭരിക്കാന്‍ സൗകര്യം ചെയ്തുകൊടുക്കുന്നവര്‍ക്കെതിരെ കെ പി ആര്‍ ബി ആന്‍ഡ് ആര്‍ എസ് (കേരള പ്രൊട്ടക്ഷന്‍ ഓഫ് റിവര്‍ ബാങ്ക് ആന്‍ഡ് റെഗുലേഷന്‍ ഓഫ് റിമൂവല്‍ സാന്‍ഡ്) ആക്ട് പ്രകാരണമാണ് നടപടിയെടുക്കുക. ഇത്തരത്തിലുള്ള സംഭരണ കേന്ദ്രങ്ങള്‍ കണ്ടെത്താനുള്ള പരിശോധന ആരംഭിച്ചതായി വിദ്യാനഗര്‍ പോലീസ് അറിയിച്ചു.
Keywords : Vidya Nagar, Sand, Case, Police, Investigation, Kasaragod, Police to take action against land owners store sands.