city-gold-ad-for-blogger

സ്വത്ത് തട്ടിയ കേസ്; മുന്‍ സബ് രജിസ്ട്രാറെ ചോദ്യം ചെയ്യും

സ്വത്ത് തട്ടിയ കേസ്; മുന്‍ സബ് രജിസ്ട്രാറെ ചോദ്യം ചെയ്യും
നീലേശ്വരം: തട്ടാച്ചേരി സ്വദേശിനിയായ സ്ത്രീക്ക് കരിന്തളം വില്ലേജില്‍ പതിച്ചു കിട്ടിയ 80 സെന്റ് സ്ഥലം സ്ത്രീ അറിയാതെ ആള്‍മാറാട്ടത്തിലൂടെ വില്‍പ്പന നടത്തിയ കേസില്‍ പോലീസ് അന്വേഷണം ശക്തമാക്കുന്നു.
വ്യാജ രേഖകളുണ്ടാക്കി സ്വത്ത് ഇടപാട് നടത്തിയതുമായി ബന്ധപ്പെട്ട് നീലേശ്വരം രജിസ്ട്രാര്‍ ഓഫീസിലെ മുന്‍ രജിസ്ട്രാര്‍ക്കെതിരെയാണ് ഇപ്പോള്‍ പോലീസ് അന്വേഷണം നടത്തുന്നത്. ഈ കേസില്‍ ആള്‍മാറാട്ടം നടത്തിയ സ്ത്രീയും ആധാരമെഴുത്തുകാരനും ഉള്‍പ്പെടെ നാല് പേര്‍ ഇതിനകം പോലീസ് പിടിയിലായിരുന്നു.
നീലേശ്വരം കറുത്ത ഗേറ്റിലെ ജാനകി, മകന്‍ ധനേഷ്, സ്വത്ത് ബ്രോക്കര്‍ കുഞ്ഞിക്കണ്ണന്‍, ആധാര മെഴുത്തുകാരനായ യുവാവ് എന്നിവരെയാണ് പോലീസ് അറസ്റ്റ്‌ചെയ്തിരുന്നത്. ഇവര്‍ക്ക് വഴിവിട്ട സഹായങ്ങള്‍ ചെയ്തു കൊടുത്തുവെന്ന ആരോപണമാണ് അന്നത്തെ സബ് രജിസ്ട്രാര്‍ക്കെതിരെ ഉയര്‍ന്ന് വന്നിരിക്കുന്നത്. ഈ സാഹചര്യത്തില്‍ രജിസ്ട്രാറെ ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി.
തട്ടാച്ചേരിയിലെ എ. വി ജാനകിക്ക് പതിച്ചു കിട്ടിയ സ്ഥലമാണ് കറുത്ത ഗേറ്റിലെ ജാനകിയെ ഉപയോഗിച്ച് ആള്‍മാറാട്ടത്തിലൂടെ ചായ്യോത്തെ ഫാത്തിമയ്ക്കും ഹസൈനാറിനും സ്വത്ത് എഴുതി കൊടുത്തത്. ആര്‍ എസ് നമ്പര്‍ 133 എ 36 ല്‍പ്പെട്ട 80 സെന്റ് സ്ഥലമാണ് ജാനകിക്ക് പതിച്ച് കിട്ടിയിരുന്നത്. സ്വത്തിന് മറ്റ് അവകാശികളില്ലാത്തതിനാല്‍ തന്റെ മരണ ശേഷം സ്വത്ത് സഹോദരന്‍ രാഘവന് ലഭിക്കത്തക്ക വിധം ജാനകി ഒസ്യത്ത് എഴുതി വെച്ചിരുന്നു. ഈ സ്വത്താണ് ആള്‍മാറാട്ടത്തിലൂടെ മറിച്ച് വില്‍പ്പന നടത്തിയത്.

Keywords: Kasaragod, Nileshwaram, Police, Land case.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia