അഡൂര്‍ പെരിയടുക്കം വനത്തില്‍ വാറ്റുകേന്ദ്രം നശിപ്പിച്ചു
Apr 14, 2015, 11:00 IST
മുള്ളേരിയ: (www.kasargodvartha.com 14/04/2015) അഡൂര്‍ പെരിയടുക്കം വനത്തില്‍ വാറ്റു കേന്ദ്രം നശിപ്പിച്ചു. ആദൂര്‍ സി.ഐ സതീഷ് കുമാറിന്റെ നേതൃത്വത്തില്‍ വനം വകുപ്പും, എക്‌സൈസ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് വാറ്റുകേന്ദ്രം കണ്ടെത്തിയത്.
പോലീസ് ജീപ്പിന്റെ ശബ്ദം കേട്ട് വാറ്റുകേന്ദ്രത്തില്‍ ഉണ്ടായിരുന്നവര്‍ ഓടി രക്ഷപ്പെട്ടു. കേന്ദ്രത്തില്‍ സൂക്ഷിച്ചുവെച്ചിരുന്ന വാശ്, പൈപ്പുകള്‍, പാത്രങ്ങള്‍ തുടങ്ങിയവ പോലീസ് നശിപ്പിച്ചു. വിഷു പ്രമാണിച്ച് വ്യാജ മദ്യം ഒഴുകുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജില്ലയില്‍ പോലീസ് പരിശോധന കൂടുതല്‍ കര്‍ശനമാക്കിയിരിക്കുകയാണ്. മലയോര പ്രദേശങ്ങള്‍ കേന്ദ്രീകരിച്ചാണ് പ്രധാനമായും തിരച്ചില്‍ നടക്കുന്നത്.
![]() |
File Photo |